LiveTV

Live

Kerala

കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍‌ നാളെ റീപോളിങ്

കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റീപോളിങ് പ്രഖ്യാപിച്ചത്.

കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍‌ നാളെ റീപോളിങ്

കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ്. നിശബ്ദ പ്രചാരണ ദിനത്തില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പിച്ചു.

ബൂത്തുകളെല്ലാം കര്‍ശന സുരക്ഷയിലാണ്. തൃക്കരിപ്പൂരിലെ നാല്‍പത്തെട്ടാം നമ്പര്‍ ബൂത്തില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചു.

കാസര്‍കോട് മണ്ഡലത്തിലെ നാലും കണ്ണൂര്‍ മണ്ഡലത്തിലെ മൂന്നും ബൂത്തുകളിലാണ് കള്ളവോട്ടിനെ തുടര്‍ന്ന് നാളെ റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. നിശബ്ദ പ്രചാരണ ദിനത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍ കനത്ത പോലീസ് സുരക്ഷയിലാണ്.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48 ആം നമ്പര്‍ ബൂത്തില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ തിരിച്ചറിയാന്‍ വനിത ഉദ്യോഗസ്ഥയെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണവും പൂര്‍ത്തിയായി.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തുകളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കള്ളവോട്ടിനെ തുടര്‍ന്ന് ഇതാദ്യമായാണ് സംസ്ഥാനത്ത് റീ പോളിങ് നടക്കുന്നത്.