LiveTV

Live

Kerala

ചെയര്‍മാന്‍ സ്ഥാനം പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി മാണി വിഭാഗം

സംസ്ഥാന സമിതിയില്‍ കരുത്ത് തെളിയിക്കാനാണ് പുതിയ നീക്കം. ചെയർമാനെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ.മാണിയും പ്രതികരിച്ചു.

ചെയര്‍മാന്‍ സ്ഥാനം പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി മാണി വിഭാഗം

ചെയര്‍മാന്‍ സ്ഥാനം പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി മാണി വിഭാഗം. സംസ്ഥാന സമിതിയില്‍ കരുത്ത് തെളിയിക്കാനാണ് പുതിയ നീക്കം. ചെയർമാനെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ.മാണിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന നേതാക്കളുടെ ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ജോസഫ് വിഭാവും നിലപാട് കടുപ്പിച്ചു. സമവായ ശ്രമം പരാജയപ്പെട്ടതായാണ് സൂചന.

കെ.എം മാണിയുടെ 41ാം ചരമദിനം കഴിയുന്നതിനു വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു മാണി വിഭാഗം. ഇതിന് മുന്‍പേ പി.ജെ ജോസഫ് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും കോടതി വിധി നേടി ഇതിന് കൃത്യമായി മാണി വിഭാഗം തടയിട്ടു. എന്നാല്‍, അധികം വൈകിപ്പിക്കാതെ സംസ്ഥാന സമിതി വിളിപ്പിക്കാനാണ് മാണി വിഭാഗത്തിന്റെ നീക്കം. നിലവില്‍ പി.ജെ ജോസഫിനാണ് മീറ്റിംഗ് വിളിച്ച് ചേര്‍ക്കാന്‍ അധികാരമുള്ളത്. എന്നാല്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടാല്‍ സംസാന സമിതി വിളിച്ച് ചേര്‍ക്കേണ്ടി വരും. ഇതിനായി ഒപ്പ് ശേഖരണവും മാണി വിഭാഗം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സമിതിയില്‍ കരുത്ത് തെളിയിക്കാനാണ് മാണി വിഭാഗത്തിന്റെ ശ്രമം.

ചെയർമാന്റെ താൽക്കാലിക ചുമതല പി.ജെ ജോസഫിന് നൽകിയതിനെക്കുറിച്ച് പ്രതികരിക്കാനും ജോസ് കെ.മാണി തയ്യാറായില്ല. തിങ്കളാഴ്ച കോട്ടയത്ത് നടക്കുന്ന അനുസ്മരണ ചടങ്ങ് ശക്തി തെളിയിക്കാനുളള അവസരമായിട്ട് കൂടിയാണ് മാണി വിഭാഗം കാണുന്നത്. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പല ഫോര്‍മുലകളും പി.ജെ ജോസഫ് മുന്നോട്ട് വെച്ചിട്ടുണ്ട്.

സി.എഫ് തോമസിനെ ചെയര്‍മാനായും വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം ജോസ് കെ.മാണിക്കും നല്‍കാനുളള ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാല്‍ ഇതും പരാജയപ്പെട്ടിരിക്കുകയാണ്. ജോസ് കെ.മാണിക്ക് എതിരെ നില്‍ക്കുന്നവരെ ഒപ്പം കൂട്ടാനും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഭൂരിപക്ഷം തെളിയിക്കാനുളള ശ്രമങ്ങളാണ് ജോസഫ് ഇപ്പോള്‍ നടത്തുന്നത്.