LiveTV

Live

Kerala

ആശുപത്രികളിലെ സന്ദര്‍ശക തിരക്ക്; പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത 

പല രോഗങ്ങളും ആശുപത്രികളില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് പടരുന്നത്. ഈ സാഹചര്യത്തില്‍ ആശുപത്രികളിലെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം.

ആശുപത്രികളിലെ സന്ദര്‍ശക തിരക്ക്; പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത 

സന്ദര്‍ശകരെ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് സംസ്ഥാനത്തെ ആശുപത്രികള്‍.പല രോഗങ്ങളും ആശുപത്രികളില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് പടരുന്നത്. ഈ സാഹചര്യത്തില്‍ ആശുപത്രികളിലെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം.

ആശുപത്രികളില്‍ നിന്നാണ് നിപ വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ആശുപത്രികളിലെ സന്ദര്‍ശനം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. 3000 ബെഡുകളുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പല ബെഡുകളിലും രണ്ട് രോഗികള്‍, തറയില്‍ കിടക്കേണ്ടി വരുന്നവരുമുണ്ട്. കൂട്ടിരിപ്പുകാര്‍, ആശുപത്രി ജീവനക്കാര്‍, ഒപിയില്‍ എത്തുന്നവര്‍ 17000 ത്തോളം പേര്‍. ദിവസവും ഒരു ലക്ഷത്തോളം പേരാണ് എത്തുന്നത്.

ഇതിനേക്കാള്‍ കൂടുതലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്നവര്‍. രോഗികളേക്കാള്‍ മൂന്നിരട്ടിയാണ് സന്ദര്‍ശകര്‍. മഴ എത്തുന്നതോടെ പനിയും മറ്റ് രോഗങ്ങളും കൂടാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രിയിലെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. സന്ദര്‍ശകരില്‍ നിന്നും രോഗികളിലേക്കും അണുബാധയുണ്ടാകാനും സാധ്യതയുണ്ട്.

ഒപ്പം പനി ബാധിതര്‍ യാത്ര കുറച്ച് വീടുകളില്‍ വിശ്രമിക്കണം. പകര്‍ച്ചവ്യാധികള്‍ തടയാന്‍ പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.