LiveTV

Live

Kerala

ബീമാപള്ളി വെടിവെപ്പ്; പത്താംവാര്‍ഷിക ദിനത്തില്‍ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ 

യൂത്ത് ലീഗും എസ്.ഡി.പി.ഐയും പ്രതിഷേധ സംഗമങ്ങള്‍ നടത്തിയപ്പോള്‍ വെടിവെയ്പില്‍ ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി എസ്.ഐ.ഒ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

ബീമാപള്ളി വെടിവെപ്പ്; പത്താംവാര്‍ഷിക ദിനത്തില്‍ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ 

ബീമാപള്ളി വെടിവെപ്പിന്റെ പത്താംവാര്‍ഷികത്തില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം. യൂത്ത് ലീഗും എസ്.ഡി.പി.ഐയും പ്രതിഷേധ സംഗമങ്ങള്‍ നടത്തിയപ്പോള്‍ വെടിവെയ്പില്‍ ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി എസ്.ഐ.ഒ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

വെടിവെപ്പില്‍ മരണപ്പെട്ട സഹോദരങ്ങളുടെ ഓര്‍മതീരം എന്ന തലക്കെട്ടിലാണ് യൂത്ത് ലീഗിന്‍റെ പരിപാടി സംഘടിപ്പിച്ചത്. ബീമാപള്ളി ചീഫ് ഇമാം ഹസന്‍ അഷ്റഫി മുഖ്യപ്രഭാഷണം നടത്തി. ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉള്‍പ്പെടെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നു. വെടിവെപ്പില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍, പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവര്‍, ബീമാപള്ളി ജമാഅത്ത് ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ എന്നിവര്‍ എസ്.ഐ.ഒ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെത്തി.

ബീമാപള്ളി വെടിവെയ്പ് സമൂഹബോധത്തില്‍ നിന്ന് മായ്ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധമാണ് സംഗമമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ബിനാസ് പറഞ്ഞു. എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന സമ്മേളനമാണ് നടന്നത്. നീതി നിഷേധത്തിന്റെ ഒരു പതിറ്റാണ്ട് എന്ന തലക്കെട്ടിലായിരുന്നു പ്രതിഷധ സംഗമം.