LiveTV

Live

Kerala

സിറോ മലബാർ സഭ വ്യാജരേഖ കേസ്; രേഖ കിട്ടിയത് വ്യവസായ ഗ്രൂപ്പിന്റെ സര്‍വറില്‍ നിന്നെന്ന് ആദിത്യ

നിക്ഷേപകരുടെ പട്ടികയില്‍ കര്‍ദിനാളിന്റേയും ബിഷപ്പുമാരുടേയും പേര് കണ്ടു

സിറോ മലബാർ സഭ വ്യാജരേഖ കേസ്; രേഖ കിട്ടിയത് വ്യവസായ ഗ്രൂപ്പിന്റെ സര്‍വറില്‍ നിന്നെന്ന് ആദിത്യ

സീറോ മലബാർ സഭ വ്യാജരേഖാ കേസിൽ വ്യാജരേഖ ചമച്ചിട്ടില്ലെന്ന് പൊ ലീസ് കസ്റ്റഡിയിലുള്ള ആദിത്യ. രേഖ തനിക്ക് കിട്ടിയത് കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്റെ സെർവറിൽ നിന്നാണെന്നാണ് ആദിത്യന്റെ മൊഴി. അതേ സമയം മൂന്ന് ദിവസമായി കസ്റ്റഡിയിൽ കഴിയുന്ന ആദിത്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോന്തുരുത്തി ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള വൈദിക സംഘം ആലുവ ഡി.വൈ.എസ്.പി ഓഫീസിലെത്തി.

സീറോ മലബാർ സഭ വ്യാജരേഖ കേസിൽ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യ പൊലീസ് കസ്റ്റഡിയിലായിട്ട് മൂന്ന് ദിവസമായി. ചോദ്യം ചെയ്യാനാണ് ആദിത്യയെ വിളിപ്പിച്ചത്. താൾ വ്യാജരേഖ ചമച്ചിട്ടില്ലെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സെർവറിൽ സഭയിലെ ഉന്നതരുമായി ബന്ധപ്പെട്ട രേഖകൾ കാണുകയും ഇത് ഫാ. പോൾ തേലക്കാട്ടിന് അയച്ചു കൊടുക്കുകയുമാണ് ചെയ്തതെന്നാണ് ആദിത്യയുടെ മൊഴി. എന്നാൽ സെർവറിൽ നിന്ന് രേഖ പൊലീസിന് കണ്ടെടുക്കാനായില്ല. യുവാവ് പറയുന്നത് കളവാണോ അതോ രേഖകൾ ആരെങ്കിലും മനപ്പൂർവ്വം നീക്കം ചെയ്തതാണോ ഒന്നും വിശദമായി പരിശോധിക്കുകയാണ്‌ എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ആദിത്യയെ കള്ളക്കേസിൽ കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് കോന്തുരുത്തി ഇടവക വികാരി ഫാ. മാത്യു ഇടശേരി ആരോപിച്ചു. ആദിത്യനെ അന്യായമായാണ് പൊലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്നും വൈദികർ ആരോപിച്ചു.