LiveTV

Live

Kerala

തൃപ്പൂണിത്തുറ വിവാദ യോഗാ കേന്ദ്രത്തെ പറ്റി അന്വേഷണമില്ല

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടികളില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുത്തതല്ലാതെ ഒരു പുരോഗതിയും കേസില്‍ ഉണ്ടായിട്ടില്ല

തൃപ്പൂണിത്തുറ വിവാദ യോഗാ കേന്ദ്രത്തെ പറ്റി അന്വേഷണമില്ല

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തെ കുറിച്ച് പരാതി നല്‍കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ആര്‍ഷ വിദ്യാസമാജമെന്ന പേരില്‍ കോടനാട് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളാണ് 2017 ല്‍ പരാതി നല്‍കിയത്. എന്നാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടികളില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുത്തതല്ലാതെ ഒരു പുരോഗതിയും കേസില്‍ ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.

ഇതിനിടെ നടത്തിപ്പുകാരാകട്ടെ സാധനാ ശക്തി കേന്ദ്രമെന്ന പേരില്‍ പുതിയ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. പുതിയ സ്ഥാപനത്തില്‍ നിന്നും പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടി രക്ഷപെട്ടത് സംബന്ധിച്ചും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. പെണ്‍കുട്ടി ഇതര മതസ്ഥനുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ഇവിടെ എത്തിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൂരക്കാട് പ്രവര്‍ത്തിക്കുന്ന പുതിയ സ്ഥാപനത്തില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ വന്ന് പോകുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ആശങ്കയുള്ളതായും പ്രദേശവാസികള്‍ പറയുന്നു.

യോഗ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനായിരുന്ന കൃഷ്ണകുമാര്‍ സ്ഥാപനത്തിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്ന് നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ആഴ്ചയില്‍ മര്‍ദ്ദിച്ചിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.