LiveTV

Live

Kerala

സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിങ്; ആകെ ഏഴിടത്ത് ഞായറാഴ്ച്ച വോട്ടെടുപ്പ്

ഇന്നലെ നാലിടത്ത് റീപോളിങ് പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയാണ് മൂന്നിടത്ത് കൂടി റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്

സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിങ്; ആകെ ഏഴിടത്ത് ഞായറാഴ്ച്ച വോട്ടെടുപ്പ്

സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി റിപോളിങ്. കണ്ണൂരില്‍ രണ്ട് ഇടത്തും കാസര്‍കോട് ഒരു ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. ആകെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച പോളിംഗ് നടക്കും. ധര്‍മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീ പോളിങ് നടക്കുക. ഇന്നലെ നാലിടത്ത് റീപോളിങ് പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയാണ് മൂന്നിടത്ത് കൂടി റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

പോസ്റ്റല്‍ബാലറ്റ് ആരോപണത്തില്‍ സ്വതന്ത്ര കമിഷന്‍ അന്വേഷിക്കില്ല. ഈ ആവശ്യം ഹൈക്കോടതി തള്ളി.