LiveTV

Live

Kerala

ബീമാപള്ളിയില്‍ 6 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് 10 വര്‍ഷം

ബീമാപള്ളിയില്‍ 6 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് 10 വര്‍ഷം

ബീമാപള്ളിയില്‍ 6 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് 10 വര്‍ഷം. 2009ലാണ് ആറുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടന്നത്. കൂടാതെ പരിക്കേറ്റവരില്‍ മൂന്നുപേര്‍ പിന്നീട് പലപ്പോഴായി മരിച്ചു. ബാക്കിയുള്ളവര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍, വെടിവെപ്പിലെ ഇരകളോട് നീതി കാണിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.

2009 മെയ് 17 നാണ് ബീമാപള്ളിയില്‍ വെടിവെപ്പുണ്ടാത്. 16 ന് സ്ഥലത്തുണ്ടായ സംഘര്‍ഷം പൊലീസ് ഇടപെട്ട് പരിഹരിച്ചതിന് പിന്നാലെയായിരുന്നു വെടിവെയ്പ്. 6 പേര്‍ അന്നേ ദിവസം മരിച്ചു. 52 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 3 പേര്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ മരിച്ചു. അവര്‍ക്ക് സര്‍ക്കാര്‍ പിന്നീട് നഷ്ടപരിഹാരം നല്‍കിയില്ല. വെടിവെയ്പില്‍ പരിക്കേറ്റവര്‍ ഇപ്പോഴും ദുരിതത്തില്‍ തുടരുകയാണ്. വെടിവെയ്പ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തായാക്കാത്ത സര്‍ക്കാര്‍ വെടിവെയ്പില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചതായും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച രാമകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും സര്‍ക്കാര്‍ കൈവശം തന്നെയാണ്.