LiveTV

Live

Kerala

കള്ളവോട്ട് തടയാന്‍ മുഖപടം മാറ്റാതെ വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന് ജയരാജന്‍

മൂന്നു ബൂത്തുകളിൽ പെട്ടെന്നുള്ള റീപോളിങ് പ്രഖ്യാപനം ശരിയായ നടപടിയല്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു. 

 കള്ളവോട്ട് തടയാന്‍ മുഖപടം മാറ്റാതെ വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന് ജയരാജന്‍

കള്ളവോട്ട് തടയാന്‍ മുഖപടം മാറ്റാതെ വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. മൂന്നു ബൂത്തുകളിൽ പെട്ടെന്നുള്ള റീപോളിങ് പ്രഖ്യാപനം ശരിയായ നടപടിയല്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു.

തൃക്കരിപ്പൂരിലെ റീ പോളിംഗ് വൈകിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലത്തെ ഉത്തരവില്‍ തൃക്കരിപ്പൂര്‍ ചീമേനിയിലെ റീ പോളിംഗ് ഉള്‍പെടാത്തത് അന്വേഷിക്കണം. തെരഞ്ഞെടുപ്പിന് ശേഷവും ഇതിനായുള്ള പോരാട്ടം തുടരുമെന്നു ഉണ്ണിത്താന്‍ മീഡിയവണിനോട് പറഞ്ഞു.