LiveTV

Live

Kerala

ജോലിക്കിടെ അപകടം; ആശുപത്രി ജീവനക്കാരിക്ക് ഏലൂര്‍ ഈ.എസ്.ഐ ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി

ജോലിക്കിടെ അപകടം; ആശുപത്രി ജീവനക്കാരിക്ക് ഏലൂര്‍ ഈ.എസ്.ഐ ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി

ജോലിക്കിടെ അപകടം പറ്റിയ ആശുപത്രി ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ശുചീകരണ തൊഴിലാളിക്കാണ് കൊച്ചി ഏലൂര്‍ ഈ.എസ്.ഐ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ചികിത്സ നിഷേധിച്ചത്. എന്നാല്‍ ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ആശുപത്രിയിലെ ജോലിക്കിയടില്‍ ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കണ്ണില്‍ രാസ ലായനി തെറിച്ച് ജിജി മധുവിന് പരിക്കേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അതേ ആശുപത്രിയിലെ തന്നെ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ അവര്‍ തന്നെ പരിശോധിക്കാന്‍ തയ്യാറായില്ലന്നാണ് പരാതിക്കാരി പറയുന്നത്. ചികിത്സ നിഷേധിച്ച കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിനെ സമീപിച്ചപ്പോള്‍ ഇതൊന്നും തന്റെ പണിയല്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിവാക്കിയതായും ജിജി പറയുന്നു.

ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ നേരത്തെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. അതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണിതെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് തങ്ങള്‍ക്ക് നിരവധി തവണ മാനസിക പീഡനങ്ങള്‍ നേരിട്ടിട്ടുണ്ടന്നും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ ആരുടെയും ചികിത്സ നിഷേധിച്ചിട്ടില്ലന്നും പരാതികള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ.സഹദേവന്‍ നല്‍കുന്ന വിശദീകരണം.