LiveTV

Live

Kerala

മീഡിയവണ്‍ സ്നേഹ സ്പര്‍ശം; സുമയ്യക്ക് വീല്‍ ചെയറായി

മുത്തലിബ് എന്ന വ്യവസായിയാണ് വീല്‍ചെയര്‍ സമ്മാനിച്ചത്

മീഡിയവണ്‍ സ്നേഹ സ്പര്‍ശം; സുമയ്യക്ക് വീല്‍ ചെയറായി

പാലക്കാട് പത്തിരിപ്പാലയിലെ സുമയ്യക്ക് സ്വന്തമായി വീല്‍ചെയര്‍ ലഭിച്ച സന്തോഷത്തിലാണ്. സ്നേഹ സ്പര്‍ശത്തിലൂടെയാണ് സുമയ്യയെ കുറിച്ച് പുറംലോകം അറിഞ്ഞത്.

മങ്കരയില്‍ സൌഹൃദവേദി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പല കാര്യങ്ങള്‍കൊണ്ടും വ്യത്യസ്തമാണ്. പത്തിരിപ്പാലയിലെ സുമയ്യക്ക് മുത്തലിബ് എന്ന വ്യവസായി നല്‍കിയ ആധുക സൌകര്യങ്ങളുള്ള വീല്‍ചെയര്‍ സമര്‍പ്പണമായിരുന്നു ശ്രദ്ധേയമായ ചടങ്ങ്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് ശരീരം തളര്‍ന്നുപോയ സുമയ്യയുടെ ജീവിതം സ്നേഹ സ്പര്‍ശത്തിലൂടെയാണ് പുറത്തറിഞ്ഞത്. സുമയ്യക്ക് നല്ല വീടൊരുക്കാനുള്ള ശ്രമത്തിലാണ് പ്രദേശത്തെ നല്ലവരായ നാട്ടുകാര്‍.