LiveTV

Live

Kerala

ഇത് ചരിത്രം; ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്ന് കൊടുത്ത് മുഖ്യമന്ത്രി പിണറായി  

ആദ്യമായാണ് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി ലണ്ടന്‍ ഓഹരി വിപണിയിലെ വിപണനോദ്ഘാടനം നിര്‍വഹിക്കുന്നത്

ഇത് ചരിത്രം; ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്ന് കൊടുത്ത് മുഖ്യമന്ത്രി പിണറായി  

കിഫ്ബി മസാല ബോണ്ട് ലണ്ടന്‍ ഓഹരി വിപണിയില്‍ ഔദ്യോഗികമായി ലിസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ലണ്ടന്‍ വിപണിയില്‍ ഇന്നത്തെ വ്യാപാരം ഉദ്ഘാടനം ചെയ്തത്. ആദ്യമായാണ് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി ലണ്ടന്‍ ഓഹരി വിപണിയിലെ വിപണനോദ്ഘാടനം നിര്‍വഹിക്കുന്നത്. ലണ്ടൻ ഓഹരി വിപണയില്‍ ഇന്ത്യൻ സമയം പകൽ 12.30ന‌് മണിമുഴക്കിയാണ‌് മുഖ്യമന്ത്രി ഓഹരി വിപണി തുറന്നത്.

ധനമന്ത്രി ടി.എം തോമസ‌് ഐസക‌്, ചീഫ‌് സെക്രട്ടറി ടോം ജോസ‌് തുടങ്ങിയവരും സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവി കിഫ്ബിക്ക് സ്വന്തമായി. 2150 കോടി രൂപ സമാഹരിച്ച മസാലാ ബോണ്ടാണ് ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള ധനം സമാഹരിക്കാനാണ് ബോണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയത്. ലാവ്‍ലിന്‍ ബന്ധമുള്ള കമ്പനിക്കായി സര്‍ക്കാര്‍ വഴിവിട്ട ഇടപാട് നടത്തിയെന്നും വലിയ പലിശക്ക് ബോണ്ട് നല്‍കി സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും പ്രതിപക്ഷം മസാലാബോണ്ടിനെതിരെ വിമര്‍ശം ഉയര്‍ത്തുന്നുണ്ട്. കെ.എസ‌്.എഫ‌്.ഇയുടെ യൂറോപ്യൻ പ്രവാസി ചിട്ടി മുഖ്യമന്ത്രി ഇന്ന് ലണ്ടനില്‍ ഉദ‌്ഘാടനം ചെയ്യും. മോണ്ട‌്കാം റോയൽ ലണ്ടൻ ഹൗസ‌് ഹോട്ടലിൽ ഇന്ത്യൻ സമയം രാത്രി 7.30ന‌ാണ് പരിപാടി.