LiveTV

Live

Kerala

സിമന്‍റ് വില വര്‍ധന; ലൈഫ് ഭവന പദ്ധതി സ്തംഭനാവസ്ഥയില്‍

സിമന്‍റ് വില വര്‍ധന; ലൈഫ് ഭവന പദ്ധതി സ്തംഭനാവസ്ഥയില്‍

ലൈഫ് ഭവന പദ്ധതി സ്തംഭനാവസ്ഥയില്‍. സിമന്‍റ് വില വര്‍ധിക്കുന്നതിനാല്‍ ലൈഫ് ഉള്‍പെടെയുള്ള ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മടിക്കുന്നതാണ് പ്രധാന പ്രശ്നം. സര്‍ക്കാര്‍ പല തവണ ചര്‍ച്ച നടത്തിയിട്ടും സിമന്‍റ് വില കുറക്കാന്‍ കമ്പനികള്‍ തയ്യറാകുന്നില്ല.

കോംപറ്റീഷന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് സിമന്‍റ് കമ്പനികള്‍ സംയുക്തമായി വില വര്‍ധിപ്പിക്കുന്നത്. അഞ്ച് തവണ സിമന്‍റ് വില കുറക്കുന്നതുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചെങ്കിലും പരിഹാരമായില്ല. ലൈഫ് പദ്ധതിയെ ബാധിച്ച് തുടങ്ങിയതോടെ ഈമാസം 2-ാം തിയതി മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു. എന്നാല്‍ വില കുറക്കാന്‍ സിമന്‍റ് കമ്പനികള്‍ തയ്യറായില്ല. സിമന്‍റ് കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. കൂടിയ വിലക്ക് സിമന്‍റ് വാങ്ങി ലൈഫ് പദ്ധതിയിലെ വീട് നിര്‍മ്മിക്കാനാവില്ലെന്നാണ് ഗവണ്‍മെന്‍റ് കരാറുകാരുടെ നിലപാട്.

സിമന്‍റിന്‍റെ ഉപഭോഗം കുറഞ്ഞതോടെ വിലകുറക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടുണ്ട്. 410 രൂപ വിലയുണ്ടായിരുന്ന ഒരു ചാക്ക് സിമന്‍റിന് ഇപ്പോഴത്തെ വില 380 മുതല്‍ 400 വരെയാണ്.ആവശ്യകാര്‍ വര്‍ധിക്കുന്നതിനനുസരിച്ച് കമ്പനികള്‍ വില വര്‍ധിപ്പിക്കുകയാണ് പതിവ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സിമന്‍റ് വിലയുള്ള സംസ്ഥാനമാണ് കേരളം.