LiveTV

Live

Kerala

കാസർകോട് പ്രചാരണത്തിൽ സജീവമായി മുന്നണികൾ; രണ്ട് പഞ്ചായത്തുകളില്‍ റീ പോളിംഗ് പ്രഖ്യാപിക്കാത്തത് അട്ടിമറിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസർകോട് പ്രചാരണത്തിൽ സജീവമായി മുന്നണികൾ; രണ്ട് പഞ്ചായത്തുകളില്‍ റീ പോളിംഗ് പ്രഖ്യാപിക്കാത്തത് അട്ടിമറിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസർകോട് മണ്ഡലത്തിലെ റീപോളിങ് നടക്കുന്ന ബൂത്തുകളിൽ പ്രചാരണത്തിൽ സജീവമായി മുന്നണികൾ. യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ മൂന്ന് ബൂത്തുകളിലും എത്തി വോട്ടര്‍മാരോട് നേരിട്ട് വോട്ടഭ്യര്‍ഥിക്കുകയാണ്. പിലാത്തറയില്‍ എല്‍ഡിഎഫ് വൈകുന്നേരം പൊതുയോഗം സംഘടിപ്പിട്ടുണ്ട്. തൃക്കരിപ്പൂർ മണ്ഡലത്തിൽ കള്ള വോട്ട് സ്ഥിരീകരിച്ചിട്ടും റീപോളിംഗ് പ്രഖ്യാപിക്കാത്തത് അട്ടിമറിയെന്നു യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ മീഡിയവണിനോട് പറഞ്ഞു

വീടുകൾ കയറിയുള്ള സ്‌ക്വാഡ് പ്രവർത്തനമാണ് പ്രധാനമായും എല്‍ഡിഎഫ്ഉം യുഡിഫ്ഉം നടത്തുന്നത്. പ്രവർത്തകർ ചെറു സംഘങ്ങളായി തിരിഞ്ഞു അതി രാവിലെ തന്നെ എല്‍ഡിഎഫ് പിലാത്തറ 19 ആം നമ്പർ ബൂത്തിൽ സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു.

എല്‍ഡിഎഫ്ന്റെ പ്രചാരണത്തിന് സമാനമായ വീടുകൾ കയറിയുള്ള സ്‌ക്വാഡ് പ്രചാരണം തന്നെയാണ് യുഡിഎഫ്ഉം പ്രധാനമായും നടത്തുന്നത്. ലീഗ് ശക്തി കേന്ദ്രം കൂടിയായ പുതിയങ്ങാടിയിലെ 69,70 ബൂത്തുകളിലാണ് യുഡിഎഫ് സജീവമായ പ്രചാരണം നടത്തുന്നത് . അതെ സമയം കള്ളവോട്ട് സ്ഥിരീകരിച്ച തൃക്കരിപ്പൂർ മണ്ഡലത്തിലെ കയ്യൂർ, ചീമേനി പഞ്ചായത്ത് 48-ആം നമ്പർ ബൂത്തിൽ റീപോളിംഗ് പ്രഖ്യാപിക്കാത്തത് അട്ടിമറിയാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

എല്‍ഡിഎഫ് സ്ഥാനാർത്ഥി സതീഷ് ചന്ദ്രൻ ഇന്ന് പ്രചാരണത്തിനെത്തില്ല, നാളെ ഈ ബൂത്തുകളിൽ സ്ഥാനാർഥി സജീവമാകുമെന്നും നേതാക്കൾ പറഞ്ഞു. എല്‍ഡിഎഫ് ശക്തികേന്ദ്രമായ പിലാത്തറയിലെ പൊതുയോഗത്തോടെയാണ് എല്‍ഡിഎഫ് ഇന്നത്തെ പരസ്യ പ്രചാരണം അവസാനിപ്പിക്കുന്നത്.