LiveTV

Live

Kerala

വിട്ടുമാറാതെ പകര്‍ച്ചവ്യാധികള്‍; മഴക്കാലരോഗങ്ങളെ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്

8,27,022 പേര്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടി. 1,81,517 പേര്‍ വയറിളക്കരോഗങ്ങളുമായി ആശുപത്രിയില്‍ എത്തി. 14,985 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടു.

വിട്ടുമാറാതെ പകര്‍ച്ചവ്യാധികള്‍; മഴക്കാലരോഗങ്ങളെ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്

പകര്‍ച്ചവ്യാധികള്‍ വിട്ടുമാറാതെ കേരളം. ജനുവരി മുതല്‍ മെയ് വരെ വിവിധ പകര്‍ച്ചവ്യാധികളെ തുടര്‍ന്ന് 93 പേരാണ് മരിച്ചത്. എട്ട് ലക്ഷം പേര്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടി. ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്.

മാര്‍ച്ച് മുതല്‍ വേനല്‍ കടുത്തതോടെ നിരവധി പേരാണ് വിവിധ പകര്‍ച്ചവ്യാധികളെ തുടര്‍ന്ന് ചികിത്സ തേടിയത്. വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് വ്യാപകമായിരുന്നു. എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. 8,27,022 പേര്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടി. 1,81,517 പേര്‍ വയറിളക്കരോഗങ്ങളുമായി ആശുപത്രിയില്‍ എത്തി. 14,985 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടു. മഴ എത്തുന്നതോടെ പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുണ്ട്.

ഇടക്കിടെയുള്ള മഴ കാരണം കൊതുകള്‍ പെരുകാനുള്ള സാധ്യത കൂടുതലാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.