LiveTV

Live

Kerala

ചെങ്ങോട്ട്മല ക്വാറി ലൈസന്‍സ്: ഹിയറിംഗ് ഇന്ന്

സമര സമിതി പ്രവര്‍ത്തകരുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ഇന്ന് നടക്കുന്ന ഹിയറിംഗില്‍ ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കില്ലെന്ന് ജില്ലാ കളക്ടര്‍ വി സാംബശിവ റാവു ഉറപ്പ് നല്‍കിയിരുന്നു.

ചെങ്ങോട്ട്മല ക്വാറി ലൈസന്‍സ്: ഹിയറിംഗ് ഇന്ന്

ചെങ്ങോട്ട്മല ക്വാറിക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത ഹിയറിംഗ് ഇന്ന്. ലൈസന്‍സിന് വേണ്ടിയുള്ള ഡെല്‍റ്റാ ഗ്രൂപ്പിന്റെ അപേക്ഷ ലഭിച്ചിട്ടില്ലന്ന വിവരം കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി കളക്ടറെ അറിയിക്കും. അപേക്ഷ പിന്നീട് പരിഗണിക്കാന്‍ വേണ്ടി മാറ്റിവെക്കാനാണ് സാധ്യത.

ഇന്നത്തെ ഹിയറിംഗില്‍ ക്വാറി തുടങ്ങാനാവശ്യമായ ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കാനാണ് ചീഫ് സെക്രട്ടറി കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞതിനാല്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഡെല്‍റ്റയുടെ അപേക്ഷ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറാനായിട്ടില്ല. അതുകൊണ്ട് അപേക്ഷ കിട്ടിയിട്ടില്ലെന്ന വിവരമായിരിക്കും കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി പി രാജീവന്‍ യോഗത്തില്‍ പങ്കെടുത്ത് റിപ്പോര്‍ട്ട് ചെയ്യുക.

ഇതോടെ അപേക്ഷ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത. ഇന്നലെ സമര സമിതി പ്രവര്‍ത്തകരുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ഇന്ന് നടക്കുന്ന ഹിയറിംഗില്‍ ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കില്ലെന്ന് ജില്ലാ കളക്ടര്‍ വി സാംബശിവ റാവു ഉറപ്പ് നല്‍കിയിരുന്നു. ലൈസന്‍സ് കിട്ടിയില്ലെങ്കില്‍ ഏകജാലക സംവിധാനത്തിലൂടെ നേരിട്ട് ലൈസന്‍സ് വാങ്ങിയെടുക്കാനുള്ള നീക്കമായിരിക്കും ഡെല്‍റ്റാ ഗ്രൂപ്പ് നടത്തുക.