LiveTV

Live

Kerala

ചെങ്ങോട്ട് മലയില്‍ ക്വാറിക്ക് അനുമതി നല്‍കുന്നത് വിദഗ്ധ പഠനത്തിന് ശേഷം മാത്രം; കലക്ടര്‍ ചെങ്ങോട്ട് മല സന്ദര്‍ശിക്കും 

ചെങ്ങോട്ട് മലയില്‍ ക്വാറിക്ക് അനുമതി നല്‍കുന്നത് വിദഗ്ധ പഠനത്തിന് ശേഷം മാത്രം; കലക്ടര്‍ ചെങ്ങോട്ട് മല സന്ദര്‍ശിക്കും 

കോഴിക്കോട് ചെങ്ങോട്ട്മലയില്‍ ക്വാറിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധ പഠനത്തിന് ശേഷം മാത്രം. ഇന്ന് കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പാരിസ്ഥിതികാനുമതി പുനപരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.

ചെങ്ങോട്ട്മലയില്‍ ഖനനം നടത്താന്‍ ഡെല്‍റ്റ് ഗ്രൂപ്പ് നല്‍കിയ അപേക്ഷയാണ് ജില്ലാകലക്ടറുടെ അദ്ധ്യക്ഷതയിലുള്ള ഏകജാലകബോര്‍ഡ് പരിഗണിച്ചത്. ഖനനത്തിനുള്ള അനുമതി വിദഗ്ദ പഠനത്തിന് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് ജില്ലാകലക്ടര്‍ ഉറപ്പ് നല്‍കിയതായി കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഒരുമാസത്തിനുളളില്‍ പഠനം നടത്തും. ജില്ലാകലക്ടര്‍ ചെങ്ങോട്ടുമല സന്ദര്‍ശിക്കും. ക്വാറി തുടങ്ങാനുള്ള വിവിധ വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഡെല്‍റ്റ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ഫിലിപ്പ് പറഞ്ഞു. മറ്റ് ക്വാറികളില്‍ നിന്നും പണം വാങ്ങിയാണ് സമരസമിതി സമരം നടത്തുന്നതെന്നും തോമസ് ഫിലിപ്പ് ആരോപിച്ചു. ഖനനാനുമതിക്കുള്ള തീരുമാനമെടുക്കുന്നതിന് മുമ്പ് നിലവിലെ എല്ലാകാര്യങ്ങളും പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ജില്ലാകലക്ടര്‍ക്ക് കത്ത് നല്കിയിട്ടുണ്ട്.