LiveTV

Live

Kerala

‘’പ്രധാനമന്ത്രിയാകാന്‍ എ.കെ ആന്‍റണിക്കും സാധ്യത’’

സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിഷേധിച്ചാൽ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോൺഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികൾക്കും ആന്റണി സ്വീകാര്യനാണ്

‘’പ്രധാനമന്ത്രിയാകാന്‍ എ.കെ ആന്‍റണിക്കും സാധ്യത’’

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് മാത്രം നടക്കാനിരിക്കെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് എ.കെ ആന്‍റണിയുടെ സാധ്യത പങ്കുവെച്ച് സി.പി.എം നേതാവും നവ കേരള കര്‍മ്മ പദ്ധതിയുടെ കോര്‍ഡിനേറ്ററുമായ ചെറിയാന്‍ ഫിലിപ്പ്. ബി.ജെ.പിയല്ല അധികാരത്തില്‍ വരുന്നതെങ്കില്‍ എ.കെ ആന്‍റണി പ്രധാനമന്ത്രിയാകാനാണ് സാധ്യതയെന്ന് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെറിയാന്‍ പങ്കുവെച്ചത്. കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രപതി ക്ഷണിക്കുകയാണെങ്കില്‍ രാഹുല്‍ പ്രധാനമന്ത്രിയാകുന്നതിനെതിരെ പ്രാദേശിക കക്ഷികളിൽ പലരും രംഗത്തുവരുമെന്നും പിന്നെ മിക്ക കക്ഷികള്‍ക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും സ്വീകാര്യനായ വ്യക്തി ആന്‍റണിയാണെന്നും ചെറിയാന്റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നരേന്ദ്ര മോദിയല്ലെങ്കിൽ സോണിയ ഗാന്ധിയോ എ.കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും. ഏറ്റവുമധികം സീറ്റ്‌ കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത ഊഴം കോൺഗ്രസിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളിൽ പലതും രാഹുൽ ഗാന്ധിയെ അംഗീകരിക്കാൻ തയ്യാറാവില്ല.പത്തു വർഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മൻമോഹൻ സിംഗിനെ എതിർക്കുന്നവർ ഉണ്ടാകും. മമത ബാനർജി , മായാവതി, ശരത് പവാർ, മുലായം സിംഗ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കാംക്ഷികളാണ്. യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാൻ ഇവർക്കാർക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാൽ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോൺഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികൾക്കും ആന്റണി സ്വീകാര്യനായിരിക്കും.

നരേന്ദ്ര മോദിയല്ലെങ്കിൽ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും. ഏറ്റവുമധികം സീറ്റ്‌ കിട്ടുന്ന...

Posted by Cherian Philip on Friday, May 17, 2019