LiveTV

Live

Kerala

വാളയര്‍ കേസ്; വക്കാലത്ത് വീണ്ടും മാറി

വക്കാലത്ത് മാറിയത് സി.ഡബ്യൂ.സി ചെയര്‍മാന്‍ പ്രതികള്‍ക്കായി ഹാജരായ സാഹചര്യത്തില്‍.

വാളയര്‍ കേസ്; വക്കാലത്ത് വീണ്ടും മാറി

വാളയാര്‍ കേസില്‍ പ്രതികളുടെ അഭിഭാഷകനായ സി.ഡബ്യു.സി ചെയര്‍മാന്‍ കേസിലെ വക്കാലത്ത് വീണ്ടും കൈമാറി. നേരത്തെ വക്കാലത്ത് ജൂനിയര്‍ അഭിഭാഷകയുടെ പേരിലേക്ക് മാറ്റിയിട്ടും കോടതിയില്‍ ഹാജരായത് വിവാദമായ സാഹചര്യത്തിലാണ് വീണ്ടും വക്കാലത്ത് കൈമാറിയത്.

വാളയാറില്‍ കേസിലെ പ്രതിയായ പ്രദീപ് കുമാറിന്റെ അഭിഭാഷകനായ അഡ്വ. എന്‍ രാജേഷിനെയാണ് സി.ഡബ്യു.സി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. കേസില്‍ വക്കാലത്ത് തന്റെ ജൂനിയറിന് കൈമാറിയെങ്കിലും കേസില്‍ കോടതിയില്‍ ഹാജരായത് അഡ്വ. രാജേഷ് തന്നെയായിരുന്നു. ഈ വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്തു വിട്ടതോടെ സാമൂഹ്യ നീതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് കേസ് തന്റെ മുന്‍ ജൂനിയറായിരുന്ന അഭിഭാഷകന് കൈമാറിയത്. വക്കാലത്ത് കൈമാറിയിട്ടും കേസില്‍ സിഡബ്യൂസി ചെയര്‍മാന്‍ തന്നെയാണ് ഹാജരാകുന്നതെന്ന കോടതി രേഖയും മീഡിയവണ്‍ പുറത്തു വിട്ടിരുന്നു.