LiveTV

Live

Kerala

തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രം പുതിയ പേരില്‍; കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

പുതിയ കേന്ദ്രത്തില്‍ തടവിലാക്കിയ പാലക്കാട് സ്വദേശിനിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുമായി നാട്ടുകാര്‍ സമീപിച്ചിട്ടും പൊലീസ് ഇനിയും കേസെടുത്തിട്ടില്ല.

തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രം പുതിയ പേരില്‍; കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

തൃപ്പൂണിത്തുറയിലെ വിവാദ ഘര്‍വാപസി കേന്ദ്രം മറ്റൊരു പേരില്‍ പ്രവര്‍ത്തിക്കുന്നു. കണ്ടനാടുണ്ടായിരുന്ന സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്നത് തൃപ്പൂണിത്തുറയിലെ ചൂരക്കാടാണ്. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ പുതിയ കേന്ദ്രത്തില്‍ നിന്നും നാട്ടുകാര്‍ രക്ഷപ്പെടുത്തി.

തൃപ്പൂണിത്തുറ കോടനാട് ആര്‍ഷവിദ്യാ സമാജം എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന വിവാദ യോഗാ കേന്ദ്രം സാധനാ ശക്തികേന്ദ്രമെന്ന പേരിലാണ് ചൂരക്കാട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും നാട്ടുകാര്‍ രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചെന്നും പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നുമാണ് തൃപ്പൂണിത്തുറ എസ്.ഐ പറഞ്ഞത്.

രാത്രികാലങ്ങളില്‍ കേന്ദ്രത്തില്‍ നിരവധി വാഹനങ്ങള്‍ വരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി സ്ഥലം എം.എല്‍.എ എം സ്വരാജ് പറഞ്ഞു. വിശദമായ അന്വേഷണം വേണ്ട കേസാണിതെന്നും സ്വരാജ് പറഞ്ഞു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് യോഗാ സെന്‍ററിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി.