LiveTV

Live

Kerala

തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു 

ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കണമെന്നും റിമാന്‍ഡില്‍ കഴിയുന്ന സമരസമിതി നേതാക്കളെ വിട്ടയക്കണമെന്നുമുള്ള ആവശ്യം അംഗീകരിക്കപ്പെട്ടില്ല

 തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു 

വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഈ മാസം 18ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഭൂസമര ഐക്യദാര്‍ഢ്യ സമിതി സമര സംഗമം സംഘടിപ്പിക്കും.

സുല്‍ത്താന്‍ ബത്തേരിക്കടുത്ത തൊവരിമലയില്‍ ഏപ്രില്‍ 21ന് തുടക്കം കുറിച്ച ഭൂസമരമാണ് പിന്നീട് റിലേ നിരാഹാരസമരം ആയി കഴിഞ്ഞ ഒരാഴ്ചയായി കല്‍പ്പറ്റയിലെ കലക്ടറേറ്റ് പടിക്കല്‍ തുടരുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കണമെന്നും റിമാന്‍ഡില്‍ കഴിയുന്ന സമരസമിതി നേതാക്കളെ വിട്ടയക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് വയനാട്ടിലെ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 18ന് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമര ഐക്യദാര്‍ഢ്യസമിതി സംഗമം സംഘടിപ്പിക്കും.

സമര സമിതി നേതാവ് എം.വി കുഞ്ഞിക്കണാരന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കാനും കല്‍പ്പറ്റയിലെ കലക്ട്രേറ്റ് പിടിക്കാന്‍ നടക്കുന്ന റിലേ നിരാഹാര സമരം തുടരാനുമാണ് സമര സമിതി തീരുമാനം. നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഈ മാസം 20ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.