LiveTV

Live

Kerala

സ്വാശ്രയ കോളജുകളെ സർവകലാശാലകൾക്ക് കീഴിലാക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ അക്രഡിറ്റേഷൻ സംവിധാനമായ സാക്കിനെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 സ്വാശ്രയ കോളജുകളെ സർവകലാശാലകൾക്ക് കീഴിലാക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ സ്വാശ്രയ കോളജുകളെ സർവകലാശാലകൾക്ക് കീഴിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ തുറക്കുന്ന സമയത്ത് തന്നെ കോളജുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ അക്രഡിറ്റേഷൻ സംവിധാനമായ സാക്കിനെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യ സർവകലാശാല സ്ഥാപനങ്ങൾ സംസ്ഥാനത്ത് വരുന്നത് അക്കാദമിക് നിലവാരം തകർക്കും. അതിനാൽ അതിനെ മുളയിലേ നുള്ളണം. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. കോളജുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾ തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.

നാക് മാതൃകയിൽ സംസ്ഥാനത്ത് വരുന്ന സാക് എത്രയും വേഗം ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. ഇതു സംബന്ധിച്ച സർവകലാശാല വൈസ് ചാൻസലർമാരുടെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെയും പങ്കെടുത്ത ശിൽപശാലയിൽ വിശദമായി ചർച്ചകൾ നടക്കും.