LiveTV

Live

Kerala

സനിൽ ഫിലിപ്പ് മാധ്യമ പുരസ്കാരം 

ഒരു പതിറ്റാണ്ട് കാലം കേരളത്തിലെ ടെലിവിഷൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന സനിൽ ഫിലിപ്പിന്‍റെ സ്മരണാർത്ഥം മാധ്യമ പുരസ്കാരം ഏർപ്പെടുത്തുന്നു

സനിൽ ഫിലിപ്പ് മാധ്യമ പുരസ്കാരം 

ഒരു പതിറ്റാണ്ട് കാലം കേരളത്തിലെ ടെലിവിഷൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന സനിൽ ഫിലിപ്പിന്‍റെ സ്മരണാർത്ഥം മാധ്യമ പുരസ്കാരം ഏർപ്പെടുത്തുന്നു. സനലിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് രൂപം നൽകിയ സനിൽ ഫിലിപ്പ് ഫൗണ്ടേഷനാണ് സംഘാടകർ.

സനിൽ ഫിലിപ്പ് മാധ്യമ പുരസ്കാരം 

2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്ത സാമൂഹിക പ്രതിബദ്ധതയുള്ള ടെലിവിഷൻ സ്റ്റോറികൾക്കാണ് പുരസ്കാരം. നാൽപ്പത്തിയഞ്ച് സെക്കൻഡ് മുതൽ ഒന്നര മിനിറ്റ് വരെ ദൈർഘ്യം ഉള്ള സ്റ്റോറുകളുടെ വീഡിയോകൾ ഇ-മെയിൽ വഴി അവാർഡിനായി അയക്കാം. സ്ഥാപനമേധാവിയുടെ സംപ്രേഷണ സാക്ഷ്യപത്രവും ഉൾപ്പെടുത്തണം.

മെയ് 30 നകം അയക്കുന്ന എൻട്രികളാണ് ആണ് ജൂറി പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 29 ന് പൊതു ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

എൻട്രികൾ അയക്കേണ്ട വിലാസം

sanilphilipaward@gmail.com

Mobile: 9847893597, 9847206038

സനിൽ ഫിലിപ്പ് മാധ്യമ പുരസ്കാരം