LiveTV

Live

Kerala

പി.ജെ ജോസഫിന്റെ ചെയർമാൻ സ്ഥാനത്തിനെതിരെ നിയമ നടപടികളുമായി ജോസ് കെ.മാണി വിഭാഗം

തിരുവനന്തപുരത്ത് നടന്ന കെ.എം മാണി അനുസ്മരണത്തിൽ ചെയർമാനെ പ്രഖ്യാപിക്കുന്നത് തടഞ്ഞ് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 

പി.ജെ ജോസഫിന്റെ ചെയർമാൻ സ്ഥാനത്തിനെതിരെ നിയമ നടപടികളുമായി ജോസ് കെ.മാണി വിഭാഗം

പി.ജെ ജോസഫിന്റെ ചെയർമാൻ സ്ഥാനത്തിനെതിരെ നിയമ നടപടികളുമായി ജോസ് കെ.മാണി വിഭാഗം. തിരുവനന്തപുരത്ത് നടന്ന കെ.എം മാണി അനുസ്മരണത്തിൽ ചെയർമാനെ പ്രഖ്യാപിക്കുന്നത് തടഞ്ഞ് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ മാണി ജോസഫ് വിഭാഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമായി. തെറ്റിദ്ധാരണ മൂലമായിരിക്കും ചിലര്‍ കോടതിയെ സമീപിച്ചതെന്നായിരിന്നു ജോസഫിന്റെ പ്രതികരണം. ഹരജിയെ കുറിച്ച് തനിക്കറിയില്ലെന്നായിരിന്നു ജോസ് കെ. മാണി പറ‍ഞ്ഞത്.

കേരള കോൺഗ്രസിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയും മണി അനുകൂലിയുമായ പി. മനോജാണ് കോടതിയെ സമീപിച്ചത്.പാർട്ടിയുടെ നിയമാവലി അനുസരിച്ചല്ല നിലവിൽ ചെയർമാനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടക്കുന്ന മാണി അനുസ്മരണ പരിപാടിയിൽ വച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതടക്കമുള്ള മറ്റ് നടപടികളിലേക്ക് പോകരുതെന്നുമാവശ്യപ്പെട്ടായിരിന്നു ഹരജി. ഹരജിയിലെ വാദങ്ങൾ അംഗീകരിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അനുസ്മരണ പരിപാടിക്കപ്പുറം മറ്റ് നടപടികളിലേക്ക് കടക്കരുതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ജോസ് കെ.മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാർ പരസ്യമായി രംഗത്ത് വന്നതിൽ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജോസഫിന്റെ നിലവിലെ ചെയർമാൻ സ്ഥാനം വരെ ചോദ്യം ചെയ്ത് ജോസ് കെ.മാണി രംഗത്ത് വന്നിരിക്കുന്നത്. കേരള കോൺഗ്രസിലുണ്ടായിരിക്കുന്ന തർക്കം ഇതോടെ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.