LiveTV

Live

Kerala

പെരിയ കൊലപാതകം; വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍

മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് സുബീഷിനെ പിടികൂടിയത്.

 പെരിയ കൊലപാതകം; വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. കാസര്‍കോട് പാക്കം സ്വദേശി സുബീഷാണ് പിടിയിലായത്. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് സുബീഷിനെ പിടികൂടിയത്.

സംഭവത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സബീഷെന്നാണ് റിപ്പോര്‍ട്ട്.