LiveTV

Live

Kerala

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; നാലു പേരെ കോടതി റിമാൻഡ് ചെയ്തു

അതിനിടെ കേസിൽ കാനറ ബാങ്ക് ചീഫ് മാനേജർ അടക്കം നാലുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി.

 അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; നാലു പേരെ കോടതി റിമാൻഡ് ചെയ്തു

നെയ്യാറ്റിൻകര മഞ്ചവിളാകത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് ചന്ദ്രൻ അടക്കം നാലു പേരെയും കോടതി റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പോലീസ് അപേക്ഷ നൽകും. അതിനിടെ കേസിൽ കാനറ ബാങ്ക് ചീഫ് മാനേജർ അടക്കം നാലുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ബാങ്കിന്റെ ജപ്തി നടപടികളാണ് ലേഖയെയും മകൾ വൈഷ്ണവിയെയും ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ആദ്യ നിഗമനം. മരണപ്പെട്ട ലേഖയുടെ ആത്മഹത്യാ കുറിപ്പാണ് കേസിൽ വഴിത്തിരിവായത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ പറ്റി വിശദമായി എഴുതിയിരുന്നു. കസ്റ്റഡിയിലെടുത്ത ഭർത്താവ് ചന്ദ്രൻ ,ഭർതൃമാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത, ഭർത്താവ് കാശി എന്നിവരെ നെയ്യാറ്റിൻകര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വീട്ടിൽ മന്ത്രവാദം നടത്താറുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് അപേക്ഷ സമർപ്പിക്കും. അതിനു ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു.