LiveTV

Live

Kerala

കുടുംബശ്രീ മാതൃകാ കാര്‍ഷിക ഗ്രാമങ്ങളൊരുക്കുന്നു; ജില്ലകള്‍ തോറും കാര്‍ഷിക ഗ്രാമങ്ങള്‍  

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് അത്യാധുനിക കാര്‍ഷിക ഗ്രാമങ്ങള്‍ ഒരുക്കാനുള്ള പദ്ധതിക്ക് കുടുംബശ്രീ തുടക്കം കുറിക്കുന്നത്.

കുടുംബശ്രീ മാതൃകാ കാര്‍ഷിക ഗ്രാമങ്ങളൊരുക്കുന്നു; ജില്ലകള്‍ തോറും കാര്‍ഷിക ഗ്രാമങ്ങള്‍  

നഷ്ടമാകുന്ന കാര്‍ഷിക സംസ്കൃതിയെ വീണ്ടെടുക്കാന്‍ കുടുംബശ്രീ സംസ്ഥാനത്തുടനീളം കാര്‍ഷിക ഗ്രാമങ്ങളൊരുക്കുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് അത്യാധുനിക കാര്‍ഷിക ഗ്രാമങ്ങള്‍ ഒരുക്കാനുള്ള പദ്ധതിക്ക് കുടുംബശ്രീ തുടക്കം കുറിക്കുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് തുടങ്ങുന്നത്.

സുസ്ഥിര സംയോജിത കൃഷി രീതിയിലൂടെ മാതൃകാ കാര്‍ഷിക ഗ്രാമം എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കാര്‍ഷിക സംസ്കാരത്തിന്‍റെ പഴമയും പുതുമയും സമന്വയിപ്പിച്ച് കാര്‍ഷിക ഗ്രാമങ്ങള്‍ ഒരുക്കുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ചെറു നീര്‍ത്തടങ്ങള്‍ ഉള്ള സ്ഥലങ്ങളിലാകും കാര്ഷിക ഗ്രാമങ്ങളൊരുക്കുക. സോയില്‍ സര്‍വേ വകുപ്പ് ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തും.

ഓരോ മാതൃകാ ഗ്രാമത്തിനും ഓരോ കോ ഓര്‍ഡിനേറ്റര്‍മാരുണ്ടാകും. ജൈവകൃഷി, മത്സ്യ കൃഷി, ഫാം ടൂറിസം തുടങ്ങിയവയാണ് ഓരോ ഗ്രാമത്തിലും ഉണ്ടാവുക. പതിനാലു ജില്ലകളിലും ഓരോ കാര്‍ഷിക ഗ്രാമങ്ങള്‍ വീതമാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. 70 ലക്ഷം രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസത്തോടെ പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണമായി നടപ്പാക്കാനാണ് തീരുമാനം.