LiveTV

Live

Kerala

ഡെങ്കു ഭീതി വിട്ടകലാതെ കേരളം

കൊതുക് നിവാരണം കാര്യക്ഷമവും ശാസ്ത്രീയവുമാക്കുകയാണ് ഡെങ്കുവില്‍ നിന്ന് രക്ഷ നേടാനുള്ള വഴി

ഡെങ്കു ഭീതി വിട്ടകലാതെ കേരളം

കേരളം ഇപ്പോഴും ഡെങ്കു പനി ഭീഷണിയിലാണ്. കഴിഞ്ഞ വര്‍ഷം 32 പേരാണ് ഡെങ്കുവിനെ തുടര്‍ന്ന് മരിച്ചത്. കൊതുക് നിവാരണം കാര്യക്ഷമവും ശാസ്ത്രീയവുമാക്കുകയാണ് ഡെങ്കുവില്‍ നിന്ന് രക്ഷ നേടാനുള്ള വഴിയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഈ വര്‍ഷം 321 ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ മരിച്ചു. 2018ല്‍ 4090 പേര്‍ക്ക് ഡെങ്കു പിടിപെട്ടു. അതില്‍ 32 പേര്‍ മരിച്ചു. 2017ലാണ് കൂടുതല്‍ പേര്‍ക്ക് ഡെങ്കു പിടിപെട്ടത്. 21993 പേര്‍ ചികിത്സ തേടി. 165 പേര്‍ മരിച്ചു. ഈഡിസ് കൊതുക് നശീകരണം മാത്രമാണ് ഡെങ്കു പനി നിയന്ത്രിക്കാനുള്ള ഏക വഴി. പരമ്പരാഗതമായി ആരോഗ്യ വകുപ്പ് നടത്തുന്ന ഫോഗിങ്, കൂത്താടി നശീകരണം എന്നിവ കൊണ്ട് മാത്രം കൊതുകിനെ നശിപ്പിക്കാനാവില്ല.

കൊതുകുകളില്‍ വന്ന ജനിതക മാറ്റത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുക, കൊതുക് നശീകരണത്തില്‍ ജനം കൂടുതല്‍ ശ്രദ്ധിക്കുക- ഡെങ്കു നിയന്ത്രണത്തിന് ഇതേ വഴിയുള്ളൂ.