LiveTV

Live

Kerala

കാസര്‍കോട് നാല് ബൂത്തുകളില്‍ റീപോളിങിന് സാധ്യത

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും.അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ച റീപോളിങ് നടന്നേക്കും

കാസര്‍കോട് നാല് ബൂത്തുകളില്‍ റീപോളിങിന് സാധ്യത

കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യത. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ച റീപോളിങ് നടന്നേക്കും.

കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്കൂളിലെ 19 നമ്പര്‍ ബൂത്ത്, പുതിയങ്ങാടി 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 48-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കള്ളവോട്ട് കണ്ടെത്തിയിരിന്നു. സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് കമ്മീഷന്‍ കള്ളവോട്ട് സ്ഥിരീകരിച്ചത്. ഈ ബൂത്തുകളില്‍ റീ പോളിങ് നടത്താനാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പുറത്തു വരുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19 ഞായറാഴ്ച തന്നെ റീപോളിംഗ് നടത്താനാണ് . ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ചിട്ടുണ്ടാണ് വിവരം. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.