LiveTV

Live

Kerala

സാമുദായിക ഐക്യവും മത സൗഹാര്‍ദ്ദവും വിളിച്ചോതി കൊച്ചിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇഫ്താര്‍ സംഗമം 

സാഹോദര്യവും മതസൗഹാര്‍ദ്ദവും ശക്തിപെടുത്തുക എന്ന സന്ദേശം നല്‍കിയാണ് സംഗമം നടന്നത്.

സാമുദായിക ഐക്യവും മത സൗഹാര്‍ദ്ദവും  വിളിച്ചോതി കൊച്ചിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇഫ്താര്‍ സംഗമം 

സാമുദായിക ഐക്യവും മതസൗഹാര്‍ദ്ദവും വിളിച്ചോതി കൊച്ചിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇഫ്താര്‍ സംഗമം. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് റമദാന്‍ സന്ദേശം നല്‍കി.

സാഹോദര്യവും മതസൗഹാര്‍ദ്ദവും ശക്തിപെടുത്തുക എന്ന സന്ദേശം നല്‍കിയാണ് സംഗമം നടന്നത്. ജാതി മത വിവേചനങ്ങള്‍ക്കെതിരായി ഒറ്റകെട്ടായി നില്‍ക്കണമെന്നും ത്യാഗത്തിന്റേയും സഹനത്തിന്റേയും സന്ദേശമാണ് റമസാന്‍ നല്‍കുന്നതെന്നും ജമാഅത്തെ ഇല്സാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, എഴുത്തുകാരന്മാരായ എം.കെ സാനു, അപ്പുകുട്ടന്‍ വള്ളിക്കുന്ന്, സംവിധായകന്‍ മേജര്‍ രവി, ഗായകന്‍ കെ.ജി മാര്‍ക്കോസ് തുടങ്ങി രാഷ്ട്രീയ, കലാ സാംസ്കാരിക, ബിസിനസ് രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. വിപുലമായ നോമ്പുതുറയും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു.