LiveTV

Live

Kerala

ജപ്തി ഭീഷണി; വയനാട്ടില്‍ കുടുംബം ആശങ്കയില്‍  

മൊറട്ടോറിയം പ്രഖ്യാപനത്തിന് ശേഷവും ജപ്തി നടപടികളുമായി വയനാട്ടിലും ബാങ്കുകള്‍ മുന്നോട്ടു പോവുകയാണ്.

ജപ്തി ഭീഷണി; വയനാട്ടില്‍ കുടുംബം ആശങ്കയില്‍  

സര്‍ഫാസി ആക്ട് പ്രകാരം വീടും പുരയിടവും ജപ്തി ചെയ്യുമെന്ന ബാങ്ക് ഭീഷണിക്കു മുന്നില്‍ നിസ്സഹായരായി കഴിയുകയാണ് വയനാട്ടിലെ ഒരു കുടുംബം.

2004ല്‍ വീട് നിര്‍മിക്കാനായി ലോണെടുത്ത മാനന്തവാടി ചെറ്റപ്പാലം സ്വദേശി വെണ്ടേക്കും കണ്ടി രവീന്ദ്രന് കഴിഞ്ഞ ദിവസമാണ് ഫെഡറല്‍ ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്. നാലു ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. ഇതിനകം 36 തവണകള്‍ മുടങ്ങാതെ തിരിച്ചടക്കുകയും ചെയ്തു. നേരത്തെ ബാങ്ക് ജീവനക്കാരനായിരുന്ന രവിയുടെ ജോലി നഷ്ടപ്പെട്ട ശേഷമാണ് തിരിച്ചടവ് മുടങ്ങിയത്. പ്രായമായ അമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബവുമായി എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് തെയ്യം കലാകാരന്‍ കൂടിയായ രവി.

സാങ്കേതിക കുരുക്ക് കാരണം വീട് വില്‍ക്കാന്‍ ആവാത്തതും രവിക്ക് തിരിച്ചടിയായി. വീട് വില്‍ക്കാനുള്ള സാവകാശം നല്‍കണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകള്‍ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധവുമായി കര്‍ഷക സംഘടനകളും രംഗത്തുണ്ട്.