LiveTV

Live

Kerala

കാന്‍സര്‍ ബാധിതനായ എട്ട് വയസ്സുകാരന്റെ ചികിത്സക്കായി കൈകോര്‍ത്ത് ഒരു ഗ്രാമം

ചികിത്സക്ക് സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ 

കാന്‍സര്‍ ബാധിതനായ എട്ട് വയസ്സുകാരന്റെ ചികിത്സക്കായി കൈകോര്‍ത്ത് ഒരു ഗ്രാമം

കാന്‍സര്‍ ബാധിതനായ എട്ട് വയസ്സുകാരന്റെ ചികിത്സക്കായി കൈക്കോര്‍ത്ത് ഒരു ഗ്രാമം. എറണാകുളം കോട്ടുവള്ളി സ്വദേശിയായ എട്ട് വയസ്സുകാരന്‍ കെവിന് വേണ്ടിയാണ് ഗ്രാമവാസികള്‍ ഒരുമിച്ച് സഹായം തേടിയിറങ്ങിയിരിക്കുന്നത്. ചികിത്സക്ക് സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

പറവൂര്‍ കോട്ടുവള്ളി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജോമോന്റെ എട്ടുവയസുകാരനായ മകന്‍ കെവിന് വേണ്ടിയാണ് ഒരു ഗ്രാമം ഒരുമിച്ചിരിക്കുന്നത്. കെവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ 35 ലക്ഷം രൂപ ചിലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ പണം കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് കോട്ടുവള്ളി നിവാസികള്‍. ഇതിനായി ഇതിനോടകം മൂന്നിടങ്ങളില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിച്ചു.

തങ്ങളുടെ കുഞ്ഞനുജന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ ഗ്രാമത്തിലെ വിദ്യാര്‍ഥികളും മുതിര്‍ന്നവരോടൊപ്പമുണ്ട്. അസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള കെവിന് അമ്മ സിമിയുടെ മജ്ജ മാറ്റിവെക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെവിന്റെ കുടുബവും, കോട്ടുവള്ളി നിവാസികളും.