LiveTV

Live

Kerala

പുനഃസംഘടനക്ക് മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

രാള്‍ക്ക് ഒറ്റപ്പദവി എന്ന മാനദണ്ഡമാണ് പ്രധാനം.ജൂണ്‍ മാസത്തോടെ പുനഃസംഘടന പൂര്‍ത്തീകരിക്കാനാണ് ധാരണ

പുനഃസംഘടനക്ക് മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

പാര്‍ട്ടി പുനഃസംഘടനക്ക് മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്. ഒരാള്‍ക്ക് ഒരു പദവി എന്നതാണ് ഏറ്റവും പ്രധാനമായി പരിഗണിക്കുന്ന മാനദണ്ഡം. കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി അംഗങ്ങളുടെ എണ്ണം പാര്‍ട്ടി ഭരണഘടനാപരമായി പരിമിതപ്പെടുത്തും. മുന്‍ ഡി.സി.സി പ്രസിഡന്റുമാര്‍, പ്രാഗത്ഭ്യം തെളിയിച്ച മുന്‍ ജനപ്രതിനിധികള്‍,പോഷകസംഘടനാ പ്രസിഡന്‍റുമാര്‍ എന്നിവരെ മാത്രം കെ.പി.സി.സി ഭാരവാഹികളാക്കാനും ആലോചനയുണ്ട്.

2016 തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം എ.ഐ.സി.സി നിയോഗിച്ച എ.കെ ആന്റണി അധ്യക്ഷനായ കമ്മീഷന്റെ പ്രധാന നിര്‍ദേശമാണ് ഒരാള്‍ ഒരു പദവി എന്നത്. കൂടുതല്‍ പേരെ നേതൃപദവിയിലേക്ക് പരിഗണിക്കാന്‍ കഴിയുന്ന ഈ നിര്‍ദേശം നടപ്പാക്കണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെ പ്രധാന നേതാക്കളുടെ നിലപാട്. നിലവില്‍ ഭാരവാഹികളായിരിക്കുന്നവല്‍ ജനപ്രതിനിധികളായാല്‍ സ്ഥാനമൊഴിയണം. സംഘടനയെ നിര്‍ജീവതയിലേക്ക് നയിച്ച് ഡി.സി.സിയിലെ ജമ്പോ കമ്മറ്റികള്‍ ഒഴിവാക്കും. പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള 21 അംഗ എക്സിക്യൂട്ടിവും എക്സ് ഒഫിഷോ അംഗങ്ങളായി ബ്ലോക്ക് പ്രസിഡന്‍റുമാരും ഉള്‍പ്പെടെ പരമാവധി 50 ല്‍ താഴെയായിരിക്കണം ഡി.സി.സിയുടെ അംഗസംഖ്യ. കെ.പി.സി.സി ഭാരവാഹികളുടെ എണ്ണവും 40 പേരില്‍ പരിമിതപ്പെടുത്തണമെന്നും പാര്‍ട്ടി ആഗ്രഹിക്കുന്നു. കെ.പി.സി.സി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിലും മാനദണ്ഡം ഉണ്ടാകണമെന്നതാണ് മറ്റൊരു ധാരണ.

മുന്‍ ഡി.സി.സി പ്രസിഡന്റുമാര്‍ കഴിവും പരിചയസമ്പന്നതയുമുള്ള മുന്‍ എം.എല്‍.എ മാര്‍, എം.പിമാര്‍ എന്നിവരെക്കൂടാത പോഷകസംഘടനാ പ്രസിഡന്റുമാരെ മാത്രമേ കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാവൂ. വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെ നിലവിലെ ഭാരവാഹികള്‍ ജനപ്രതിനിധികളായ ഭാരവാഹിത്വം ഒഴിയുന്ന രീതി ഉണ്ടാകണം. പുനസംഘടയില്‍ 10 വര്‍ഷം തികയാത്ത കെ.പി.സി.സി ഭാരവാഹികളെ ഒഴിവാക്കില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീകാര്യ സമിതിയിലാണ് മാനദണ്ഡങ്ങള്‍ ചര്‍ച്ചക്ക് വന്നത്. തെരഞ്ഞെടുപ്പിന് ശേഷം വിശദമായ ചര്‍ച്ചയിലൂടെ മാനദണ്ഡങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും. ജൂണ്‍ മാസത്തോടെ പുനഃസംഘടന പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നത്.