LiveTV

Live

Kerala

കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം 

തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലാണ് സംഭവം. പരാതിയില്‍ തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു

കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം 

കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലാണ് സംഭവം.

ഈ മാസം 9ന് തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലായിരുന്നു സംഭവം നടന്നത്. ബസ് കോട്ടയത്തെത്തിയപ്പോഴാണ് ഡ്രൈവർ കം കണ്ടക്ടറായ സന്തോഷ് കുമാർ യാത്രക്കാരിയെ കടന്നു പിടിച്ചത്. ബഹളംവെച്ച സ്ത്രീ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടെങ്കിലും ഡ്യൂട്ടിയിലായിരുന്ന മറ്റെ ഡ്രൈവറുടെ അഭ്യർത്ഥനയിൽ യാത്ര തുടരുകയായിരുന്നു.

ഇ-മെയിൽ മുഖാന്തരം കെ.എസ്.ആർ.ടി.സി എം.ഡിക്ക് പരാതി നൽകി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. യാത്രക്കാരിയുടെ പരാതി കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തുടർ നടപടിക്കായി തമ്പാനൂർ പോലീസിന് കൈമാറി.