LiveTV

Live

Kerala

ലാവ്‍ലിനുമായി ബന്ധമുള്ള കമ്പനിക്കായി കിഫ്ബി മസാലാ ബോണ്ട് സ്വകാര്യ വില്പന നടത്തി: ചെന്നിത്തല

മസാലാ ബോണ്ടിന്റെ വിദേശത്തെ വില്പന ഭരണഘടനാ വിരുദ്ധമാണെന്നും ചെന്നിത്തല

ലാവ്‍ലിനുമായി ബന്ധമുള്ള കമ്പനിക്കായി കിഫ്ബി മസാലാ ബോണ്ട് സ്വകാര്യ വില്പന നടത്തി: ചെന്നിത്തല

ലാവ്‍ലിനുമായി ബന്ധമുള്ള കമ്പനിക്കായി കിഫ്ബി മസാലാ ബോണ്ട് സ്വകാര്യ വില്പന നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‍ലിന്‍ ബന്ധമുള്ള കമ്പനിക്ക് ബോണ്ട് വില്‍ക്കാന്‍ കൂട്ടുനിന്നത് അഴിമതിയാണ്. മസാലാ ബോണ്ടിന്റെ വിദേശത്തെ വില്പന ഭരണഘടനാ വിരുദ്ധമാണെന്നും ചെന്നിത്തല ആരോപിച്ചു.

സി.ഡി.പി.ക്യു ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയില്‍ മാത്രമായി വില്പന നടത്താന്‍ കഴിയുന്ന രീതിയില്‍ പ്രൈവറ്റ് ഇഷ്യു ആയാണ് മസാലാ ബോണ്ടുകള്‍ വില്പന നടത്തിയതെന്നാണ് ചെന്നിത്തലയുടെ പുതിയ ആരോപണം. പൊതുവില്പന നടത്തിയെന്ന്ധനമന്ത്രി പറഞ്ഞത് കള്ളമാണെന്നും ചെന്നിത്തല പറഞ്ഞു. സി.ഡി.പി.ക്യുവിന്‍റെ അടിസ്ഥാന സൌകര്യ വികസന പദ്ധതികളുടെ നടത്തിപ്പുകാരാണ് ലാവ്‍ലിന്‍ കമ്പനി. അവര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനാണ് ഈ ഇടപാടെന്നും ചെന്നിത്തല ആരോപിച്ചു.

സര്‍ക്കാര്‍ ഫണ്ട് പണയപ്പെടുത്തി ഇന്ത്യക്കകത്ത് നിന്ന് മാത്രമേ കടമെടുക്കാവൂ എന്ന ഭരണഘടനയുടെ 293 1 വകുപ്പിലെ വ്യവസ്ഥയും സര്‍ക്കാര്‍ മറികടന്നു. 2150 കോടി കടമെടുക്കുമ്പോള്‍ 5 വര്‍ഷം കൊണ്ട് 1045 കോടി രൂപ പലശ കൊടുക്കേണ്ട മസാലാ ബോണ്ട് ഇടപാടിലൂടെ സര്‍ക്കാര്‍ വലിയ ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നും ചെന്നത്തല പറഞ്ഞു.