LiveTV

Live

Kerala

ആത്മഹത്യയില്‍ തനിക്ക് പങ്കില്ല, വഴക്കുകൂടുന്നത് അമ്മയുമായി; ഭര്‍ത്താവ് ചന്ദ്രന്‍ 

ഭാര്യയുടെയും മകളുടെയും ആത്മഹത്യക്ക് പിന്നില്‍ തനിക്ക് പങ്കൊന്നുമില്ലെന്നും അമ്മയുമായാണ് വഴക്കുകൂടാറുള്ളതെന്നും നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍

ആത്മഹത്യയില്‍ തനിക്ക് പങ്കില്ല, വഴക്കുകൂടുന്നത് അമ്മയുമായി; ഭര്‍ത്താവ് ചന്ദ്രന്‍ 

ഭാര്യയുടെയും മകളുടെയും ആത്മഹത്യക്ക് പിന്നില്‍ തനിക്ക് പങ്കൊന്നുമില്ലെന്നും അമ്മയുമായാണ് വഴക്കുകൂടാറുള്ളതെന്നും നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍.

ഗള്‍ഫില്‍ നിന്ന് താന്‍ നാട്ടില്‍ വന്നിട്ട് ആറുമാസം മാത്രമെ ആയിട്ടുള്ളൂ, ഭാര്യയും തന്റെ അമ്മയും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നു, എന്നാല്‍ ദുര്‍മന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഭര്‍തൃമാതാവ് കൃഷ്ണമ്മ പറയുന്നു. ഞാന്‍ ഒറ്റപ്പെട്ട് ജീവിക്കുകയാണ്, അവരുമായി ഒരു ശല്യവുമില്ലെന്നും കൃഷ്ണമ്മ പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹം സംസ്‌കരിച്ചു.