LiveTV

Live

Kerala

മാണിയുടെ അനുസ്മരണ യോഗത്തില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി 

മാണി വിഭാഗക്കാരനായ കേരള കോണ്‍ഗ്രസിന്‍റെ കൊല്ലം ജില്ലാ സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത്. ഇതോടെ മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമായി.

മാണിയുടെ അനുസ്മരണ യോഗത്തില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി 

തിരുവനന്തപുരത്ത് നടക്കുന്ന മാണി അനുസ്മരണ യോഗത്തിൽ ചെയർമാനടക്കമുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് തിരുവനന്തപുരം ജില്ലാ കോടതി. മാണി വിഭാഗക്കാരനായ കേരള കോണ്‍ഗ്രസിന്‍റെ കൊല്ലം ജില്ലാ സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത്. ഇതോടെ മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമായി.

കേരള കോൺഗ്രസിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയും മാണി അനുകൂലിയുമായ പി.മനോജാണ് കോടതിയെ സമീപിച്ചത്. പാർട്ടിയുടെ നിയമാവലി അനുസരിച്ചല്ല നിലവിൽ ചെയർമാനെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും, തിരുവനന്തപുരത്ത് നടക്കുന്ന മാണി അനുസ്മരണ പരിപാടിയിൽ വെച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതടക്കമുള്ള മറ്റ് നടപടികളിലേക്ക് പോകരുതെന്നുമാവശ്യപ്പെട്ടായിരിന്നു ഹർജി.

ഹർജിയിലെ വാദങ്ങൾ അംഗീകരിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അനുസ്മരണ പരിപാടിക്കപ്പുറം മറ്റ് നടപടികളിലേക്ക് കടക്കരുതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാർ പരസ്യമായി രംഗത്ത് വന്നതിൽ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജോസഫിന്റെ നിലവിലെ ചെയർമാൻ സ്ഥാനം വരെ ചോദ്യം ചെയ്ത് ജോസ് കെ മാണി രംഗത്ത് വന്നിരിക്കുന്നത്. കേരള കോൺഗ്രസിലുണ്ടായിരിക്കുന്ന തർക്കം ഇതോടെ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.