LiveTV

Live

Kerala

പെരിയ ഇരട്ടക്കൊലപാതകം; അറസ്റ്റിലായവരെ ന്യായീകരിച്ച് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി

കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ബാലകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകം; അറസ്റ്റിലായവരെ ന്യായീകരിച്ച് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇന്നലെ അറസ്റ്റിലായവരെ ന്യായീകരിച്ച് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍. അറസ്റ്റിലായവര്‍ കുറ്റക്കാരല്ല എന്ന ശക്തമായ വികാരമാണ് പാര്‍ട്ടിയിലുള്ളത്.

കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ബാലകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. നേതാക്കളെ കേസില്‍ കുടുക്കുന്നത് പുത്തരിയല്ലെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.