LiveTV

Live

Kerala

മകള്‍ ആത്മഹത്യ ചെയ്ത ശേഷവും ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായെന്ന് പിതാവ്

ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് ശേഷവും ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചിരുന്നതായി ചന്ദ്രന്‍ പറഞ്ഞു.

മകള്‍ ആത്മഹത്യ ചെയ്ത ശേഷവും ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായെന്ന് പിതാവ്

മകള്‍ ആത്മഹത്യ ചെയ്ത ശേഷവും ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് പിതാവ് ചന്ദ്രന്‍. ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് ശേഷവും ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചിരുന്നതായി ചന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വെളിപ്പെടുത്തല്‍.

ഇന്നലെ രാവിലെ 11 മണി മുതല്‍ ബാങ്കില്‍ നിന്ന് വിളിക്കാന്‍ തുടങ്ങി. ഇന്ന് പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞു. മകളുടെ ഫോണ്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പിതാവ് പറഞ്ഞു.