LiveTV

Live

Kerala

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

 രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം രഞ്ജിത് ജോണ്‍സണ്‍ വധക്കേസിൽ ഏഴ് പ്രതികൾക്കും ജീവപര്യന്തം. കഠിന തടവിന് പുറമെ എല്ലാ പ്രതികളും കൂടി 35 ലക്ഷം രൂപ പിഴയൊടുക്കണം. 25 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാതെ ശിക്ഷായിളവ് അനുവദിക്കരുതെന്നും വിധിയിലുണ്ട്. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

കഴിഞ്ഞ ഓഗസ്റ്റ് 15നാണ് പേരൂർ സ്വദേശിയായ രഞ്ജിത് ജോണ്‍സണെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായ പാമ്പ് മനോജിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിലുള്ള വൈരാഗ്യമായിരുന്നു കൊലക്ക് കാരണം. പാമ്പ് മനോജിന് പുറമെ കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, കുക്കു അടക്കം ഏഴ് സ്ഥിരം കുറ്റവാളികളാണ് കേസിൽ പ്രതികൾ. കേസിൽ ആദ്യം പ്രതി ചേർത്തിരുന്ന അജിംഷായെ കോടതി വെറുതെ വിട്ടിരുന്നു.

ഏഴ് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി പ്രതികൾക്കെല്ലാം തുല്യശിക്ഷയാണ് വിധിച്ചത്. പിഴത്തുകയിൽ രണ്ട് ലക്ഷം വീതം കൊല്ലപ്പെട്ട രഞ്ജിത്തിന്റെ ഭാര്യക്കും മാതാപിതാക്കൾക്കും നൽകണം. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയ അന്വേഷണ ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിച്ചു. അതേസമയം ഗൂഢാലോചന തെളിയിക്കാൻ വാദിഭാഗത്തിനായില്ലെന്നും കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകർ പ്രതികരിച്ചു.