LiveTV

Live

Kerala

കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിലെ വെളിപ്പെടുത്തൽ:  സി.പി.എം അംഗത്തെ പുറത്താക്കി

ഷിബു ചെല്ലിക്കണ്ടത്തിന്റെ പ്രസ്താവന പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് കഞ്ഞിക്കുഴി ഏരിയ കമ്മറ്റി വിലയിരുത്തി

കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിലെ വെളിപ്പെടുത്തൽ:  സി.പി.എം അംഗത്തെ പുറത്താക്കി

ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ പാർട്ടി അംഗത്തെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം. കേസ് അട്ടിമറിക്കാൻ പാർട്ടി ഇടപെട്ടുവെന്ന ഷിബു ചെല്ലിക്കണ്ടത്തിന്റെ പ്രസ്താവന പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് കഞ്ഞിക്കുഴി ഏരിയ കമ്മറ്റി വിലയിരുത്തി.

പി.കൃഷ്ണപിളള സ്മാരകം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കുന്നതിന് സാക്ഷികളെ സ്വാധീനിക്കാൻ പ്രാദേശിക നേതൃത്വം ഇടപെട്ടുവെന്നായിരുന്നു ഷിബു ചെല്ലിക്കണ്ടത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഷിബുവിന്റെ പരാമർശത്തെ സി.പി.എം നേതൃത്വം പൂർണമായി തള്ളികളഞ്ഞു. തെറ്റ് പറ്റിയെന്ന് ഷിബു പറഞ്ഞുവെന്നും വിശദീകരണം തൃപ്തികരമല്ലെന്നും ഏരിയ കമ്മറ്റി നേതൃത്വം വ്യക്തമാക്കി.

അതേസമയം നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഷിബു ചെല്ലിക്കണ്ടത്തിൽ ആവർത്തിച്ചു. സാക്ഷിമൊഴി മാറ്റണം എന്ന് ആവശ്യപ്പെട്ട് സമീപിച്ചവരുടെ പേര് വെളിപ്പെടുത്തിയ ഷിബു, ഇവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടു.