LiveTV

Live

Kerala

വ്യാജരേഖ ചമയ്ച്ചതില്‍ ഫാ.പോള്‍ തേലക്കാട്ടിന് പങ്ക്; ഫാ. ആന്‍റണി പൂതവേലില്‍ വിശദീകരണം നല്‍കി

തേലക്കാട്ടിനെ രക്ഷിക്കാന്‍ വജ്രവ്യാപാരിയും അഭിഭാഷകരും ഇടപെട്ടു

വ്യാജരേഖ ചമയ്ച്ചതില്‍ ഫാ.പോള്‍ തേലക്കാട്ടിന് പങ്ക്; ഫാ. ആന്‍റണി പൂതവേലില്‍ വിശദീകരണം നല്‍കി

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഫാ.പോൾ തേലക്കാട്ടിനെ രക്ഷിക്കാൻ വജ്രവ്യപാരിയും അഭിഭാഷകരും ശ്രമിച്ചെന്ന് ആരോപണം. മുൻ വൈദിക സമിതി അംഗം ആന്റണി പൂതവേലില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്.

വ്യാജരേഖ ചമച്ചതിനു പിന്നിൽ പോൾ തേലേക്കാട്ടിന് പങ്കുണ്ടെന്നും സഭയിലെ പതിനഞ്ചോളം വൈദികർ അതിന് ഒത്താശ ചെയ്തെന്നുമായിരുന്നു ഫാ ആന്റണി പൂതവേലിന്‍റ ആരോപണം.

കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമയ്ച്ചതിന് പിന്നില്‍ കർദ്ദിനാൾ വിരുദ്ധരായ വൈദികരാണെന്നും ഇതിനായി 10 ലക്ഷം രൂപ ചെലവഴിച്ചെന്നുമായിരുന്നു ഫാ. ആന്‍റണി പൂതവേലില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. തുടര്‍ന്നാണ് വൈദിക സമിതി യോഗം ചേര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഈ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് തേലക്കാട്ടിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

കഴിഞ്ഞ ഏപ്രില്‍ 29 ന് എറണാകുളത്തെ ഒരു വക്കീല്‍ ഓഫീസില്‍ അരമനയുമായി അടുത്ത ബന്ധമുള്ള രണ്ട് അഭിഭാഷകരും വജ്രവ്യാപാരിയും ചേര്‍ന്ന് ഫാ. പോള്‍ തേലക്കാട്ടിനെതിരായ കേസ് അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തി. മാധ്യമങ്ങളെ സ്വാധീനിച്ച് കര്‍ദ്ദിനാളിനെതിരെ രംഗത്തെത്തിയതിലും തേലക്കാട്ടിന് പങ്കുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.

ഭൂമിയിടപാട് കേസില്‍ വസ്തുതകളിലാത്തതിനാലാണ് വ്യാജരേഖ നിര്‍മാണത്തെ കുറിച്ച് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രേരിപ്പിച്ചതെന്നും ആന്‍റണി പൂതവേലില്‍ പറയുന്നു. വിവാദ ഭൂമി ഇടപാടിനു പിന്നാലെ ആലഞ്ചേരിയുടെ സ്വകാര്യ അക്കൌണ്ടിലൂടെ കോടികളുടെ പണം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ രേഖ നേരത്തെ പോൾ തേലേക്കാട്ട് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനന്തേടത്തിന് കൈമാറിയിരുന്നു. ഇത് സിനഡിന് മുന്നിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കർദ്ദിനാളിന് ഇത്തരത്തിലൊരു അക്കൌണ്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതിനുപിന്നാലെയായിരുന്നു തേലേക്കാട്ടിനെതിരെ ആരോപണവുമായി വൈദികൻ രംഗത്തെത്തിയത്.