LiveTV

Live

Kerala

അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം: കുട്ടികള്‍ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്

ജൂൺ പത്തിന് സേ പരീക്ഷ എഴുതാനാണ് നിർദേശം

അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം: കുട്ടികള്‍ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് നിലേശ്വരം സ്ക്കൂളിൽ അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർഥികളോട് വീണ്ടും പരീക്ഷയെഴുതാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ജൂൺ പത്തിന് സേ പരീക്ഷ എഴുതാനാണ് നിർദേശം. എന്നാൽ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.

ഹയർ സെക്കണ്ടറി ജോയിന്‍റ് ഡയറക്ടര്‍ ഡോ. എസ് എസ് വിവേകാനന്ദൻ, റീജിയണല്‍ ഡെപ്യൂട്ടി ഡ‍യറക്ടര്‍ ഗോഗുൽ കഷണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തി തെളിവെടുപ്പ് നടത്തുന്നത്. വിദ്യാർഥികളിൽ നിന്നും പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകരിൽ നിന്നുമാണ് സംഘം മൊഴിയെടുക്കുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളിൽ സൂക്ഷിച്ചിട്ടുള്ള രേഖകളും സംഘം പരിശോധിക്കും. തങ്ങളുടെ അറിവോടെയല്ല അധ്യാപകൻ പരീക്ഷ എഴുതിയതെന്നാണ് വിദ്യാർഥികൾ മൊഴി നൽകിയത്.

കൂടാതെ മുക്കം സി.ഐ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്കൂളിലെത്തി തെളിവെടുക്കുന്നു. വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നുമാണ് പൊലീസ് മൊഴി എടുക്കുന്നത്. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റസിയ, അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷ ചുമതലയുണ്ടായിരുന്ന പി.കെ ഫൈസല്‍ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസമാണ് മുക്കം പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തത്.