LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയതിന് പിന്നില്‍ അഭിഭാഷകനെന്ന് മൊഴി

ബിജു എന്ന അഭിഭാഷകന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പിടിയിലായ സുനില്‍ ഡി.ആര്‍.ഐക്ക് മൊഴി നല്‍കി.

തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയതിന് പിന്നില്‍ അഭിഭാഷകനെന്ന് മൊഴി

തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ സംഭവത്തിന് പിന്നില്‍ അഭിഭാഷകനെന്ന് മൊഴി. ബിജു എന്ന അഭിഭാഷകന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പിടിയിലായ സുനില്‍ ഡി.ആര്‍.ഐക്ക് മൊഴി നല്‍കി. തിരുവനന്തപുരം സ്വദേശിയായ ബിജു ഒളിവിലാണ്.

തിരുവനന്തപുരം വിമാനത്താവളം വഴി ഇന്നലെ എട്ട് കോടി വിലമതിക്കുന്ന സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശി സുനില്‍, സെറീന എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. ഇതില്‍ സുനിലിന്റെ മൊഴിയിൽ നിന്നാണ് സംഭവത്തിന് പിന്നിൽ അഭിഭാഷകനാണെന്ന വിവരം റവന്യൂ ഇന്‍റലിജന്‍സിന് ലഭിച്ചത്. വഞ്ചിയൂര്‍ കോടതിയിലെ അ‍ഡ്വ ബിജുവിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണം കടത്തിയതെന്നാണ് സുനിലിന്‍റെ മൊഴി. ഒരു മാസം മുന്‍പ് ഇതിന്‍റെ ഇടപാടുകള്‍ നടത്തിയതായും സുനില്‍ മൊഴി നല്‍കി.

സുനിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ അ‍ഡ്വ ബിജുവിന്‍റെ ഓഫീസില്‍ ഇന്‍റലിജന്‍സ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാള്‍ ഒളിവില്‍ പോയെന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. പിടിയിലായ സെറീന കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8 തവണയാണ് ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തത്. ഇതെല്ലാം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണെന്നാണ് ഡി.ആര്‍.ഐ നിഗമനം.