Top

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തി; അട്ടപ്പാടിയില്‍ പരമ്പരാഗതമായി ഭൂമിയുള്ളവര്‍ പോലും ഭൂരഹിതര്‍

ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയാനാണ് ഭൂമി വിഭജിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2019-05-14 11:16:19.0

Published:

14 May 2019 11:16 AM GMT

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തി; അട്ടപ്പാടിയില്‍ പരമ്പരാഗതമായി ഭൂമിയുള്ളവര്‍ പോലും ഭൂരഹിതര്‍
X

പരമ്പരാഗതമായി ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെങ്കിലും സ്വന്തം പേരില്‍ ഭൂമിയില്ലാത്തിന്റെ ദുരിതം അനുഭവിക്കുയാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. പരമ്പരാഗത ഭൂമി അവകാശികള്‍ക്ക് വിഭജിച്ച് നല്‍കാന്‍ റവന്യൂ ട്രൈബല്‍ വകുപ്പുകള്‍ തയ്യാറാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.

സ്വന്തം പേരില്‍ ഭൂമിയില്ലാത്തതിനാല്‍ ആദിവാസികള്‍ക്ക് സര്‍ക്കാറിന്‍റെ പല ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. മറ്റ് ആദിവാസി മേഖലകളില്‍നിന്നും വിഭിന്നമാണ് അട്ടപ്പാടിയിലെ ആദിവാസി ജീവിതം.

മിക്ക ആദിവാസികുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമി ഉണ്ട്. അതിന് പട്ടയവുമുണ്ട്. എന്നാല്‍ ഈ ഭൂമി അടുത്ത തലമുറക്ക് കൈമാറാന്‍ കഴിയില്ല. സര്‍ക്കാരാണ് അവകാശികള്‍ക്ക് ഭൂമി വിഭജിച്ച് നല്‍കേണ്ടത്. ഇതിന് വേണ്ടി നേരത്തെ തന്നെ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിരുന്നു. മാത്രമല്ല സര്‍വേക്കും റജിസ്ട്രേഷനുമുള്ള തുകയും ട്രൈബല്‍ വകുപ്പ് നല്‍കും. എന്നാല്‍ ഭൂമി വിഭജനം മാത്രം നടന്നില്ല.

ചുരുക്കത്തില്‍ പരമ്പരാഗതമായി ഏക്കര്‍ കണക്കിന് ഭൂമിയുള്ളവരുടെ അനന്തരാവകാശികള്‍ പോലും ഭൂരഹിതരാണ്. സ്വന്തം പേരില്‍ ഭൂമി ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പല സര്‍ക്കാര്‍ ആനൂകൂല്യങ്ങളും ലഭിക്കുന്നില്ല.

ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയാനാണ് ഭൂമി വിഭജിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഈ സംവിധാനം നോക്കുകുത്തിയായതോടെ നിരവധി കുടുംബങ്ങളാണ് പ്രയാസത്തിലായത്.

റവന്യൂ വകുപ്പ് പ്രഥമിക വിവരങ്ങള്‍ ശേഖരിച്ചെങ്കിലും ഭൂമി വിഭജിച്ച് നല്‍കനായിട്ടില്ല. റവന്യൂ വകുപ്പും, പട്ടിക വര്‍ഗ വകുപ്പും സംയുക്തമായി പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഭൂമി ആദിവാസികള്‍ക്ക് നല്‍കനാകൂ.

TAGS :

Next Story