LiveTV

Live

Kerala

ഗോഡ്സേയെ പിന്തുണ‌ച്ച് അലി അക്ബര്‍; ക‌ന‌ത്ത‌ പ്ര‌തിഷേധ‌വുമായി സോഷ്യ‌ല്‍ മീഡിയ‌

വിമ‌ര്‍ശ‌നം ക‌ന‌ത്തിട്ടും നില‌പാടില്‍ വിശ‌ദീക‌ര‌ണവുമായ് രംഗ‌ത്തെത്തിയിരിക്കുക‌യാണ് അലി അക്ബ‌ര്‍

 ഗോഡ്സേയെ പിന്തുണ‌ച്ച് അലി അക്ബര്‍; ക‌ന‌ത്ത‌ പ്ര‌തിഷേധ‌വുമായി സോഷ്യ‌ല്‍ മീഡിയ‌

രാഷ്ട്ര‌ പിതാവ് മ‌ഹാത്മാ ഗാന്ധിയെ കൊല‌പ്പെടുത്തിയ‌ നാഥുറാം ഗോഡ്സെയെ പിന്തുണ‌ച്ച് രംഗ‌ത്തെത്തിയെ സംവിധായ‌ക‌ന്‍ അലി അക്ബ‌റിനെതിരെ ക‌ന‌ത്ത‌ പ്ര‌തിഷേധ‌വുമായി സോഷ്യ‌ല്‍ മീഡിയ‌. ഗോഡ്സെക്കെതിരായി കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു ബി.ജെ.പി അനുഭവാവിയായ അലി അക്ബര്‍ രംഗത്തെത്തിയത്.

"കമൽഹാസൻ താങ്കളെക്കാളും ഞാൻ ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാർത്ഥനയായിരുന്നു. രാമരാജ്യം" എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച‌ത്. എന്നാല്‍ കടുത്ത പ്രതികരണമാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

തമിഴ്നാട്ടില്‍ അറവക്കുറിച്ചി മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥിക്ക് വേണ്ടി ന‌ട‌ന്ന‌ പ്രചാരണ റാലിയിലാണ് കമല്‍ഹാസന്‍ ഗോഡ്സേക്കെതിരെ പ്രസ്താവന നടത്തിയത്. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്' എന്നായിരുന്നു കമലിന്‍റെ പ്രസ്താവന.

എന്നാല്‍ വിമ‌ര്‍ശ‌നം ക‌ന‌ത്തിട്ടും നില‌പാടില്‍ വിശ‌ദീക‌ര‌ണവുമായ് രംഗ‌ത്തെത്തിയിരിക്കുക‌യാണ് അലി അക്ബ‌ര്‍. "ഈദി അമീനും ഒസാമ‌ക്കും വേണ്ടി ക‌വിത‌ ര‌ചിക്കാം, പ‌ക്ഷെ ഗോഡ്സെയെക്കുറിച്ച് മിണ്ടിപ്പോക‌രുത്", "പൊട്ടിത്തെറിക്കുന്ന‌ ഭീക‌ര‌ത‌യ്ക്ക് മ‌ത‌മില്ല‌. ഗോഡ്സേക്ക് മ‌ത‌മുണ്ട്. ഇതൊക്കെ പ‌റ‌ഞ്ഞാല്‍ നുമ്മ‌ ദേശ‌ദ്രോഹി. ന്നാ പിന്നെ അങ്ങ‌നെ ത‌ന്നെ" എന്നാണ് ര‌ണ്ട് പോസ്റ്റുക‌ളിലായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന‌ത്.