LiveTV

Live

Kerala

കാസര്‍കോട് തെരുവത്ത് മസ്ജിദിലെ നെയ് കഞ്ഞി; പതിറ്റാണ്ടുകളുടെ രുചിപെരുമ 

70ലേറെ വര്‍ഷമായി പ്രദേശത്തുള്ളവര്‍ക്കും വഴിയാത്രക്കാര്‍ക്കും റംസാന്‍ നാളില്‍ ഇവിടെ നിന്നും ക‍ഞ്ഞി വിതരണം ചെയ്യുന്നു.

കാസര്‍കോട് തെരുവത്ത് മസ്ജിദിലെ നെയ് കഞ്ഞി; പതിറ്റാണ്ടുകളുടെ രുചിപെരുമ 

പതിറ്റാണ്ടുകളുടെ പെരുമയുമായി കാസര്‍കോട് തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദിലെ റംസാന്‍ സ്പെഷ്യല്‍ നെയ്ക്കഞ്ഞി. 70 ലേറെ വര്‍ഷമായി പ്രദേശത്തുള്ളവര്‍ക്കും വഴിയാത്രക്കാര്‍ക്കും റംസാന്‍ നാളില്‍ ഇവിടെ നിന്നും ക‍ഞ്ഞി വിതരണം ചെയ്യുന്നു.

റംസാനിലെ എല്ലാദിവസവും പതിനൊന്ന് മണിയോടെ കാസര്‍കോട് തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ കഞ്ഞി വെപ്പാരംഭിക്കും. അരി, ചെറുപയര്‍,തേങ്ങാപാല്‍, ജീരകം,നെയ്യ് എന്നിവയാണ് നെയ്ക്കഞ്ഞിയുടെ പ്രധാന ചേരുവകള്‍. വൈകീട്ട് നാല് മണി മുതലാണ് പ്രദേശത്തുള്ളവര്‍ക്കും വഴിയാത്രക്കാര്‍ക്കും കഞ്ഞി വിതരണം ചെയ്യുക. കഴിഞ്ഞ 12 വര്‍ഷമായി പ്രദേശവാസിയായ സാദിഖാണ് 70 വര്‍ഷത്തെ രുചിയുടെയും പാരമ്പര്യത്തിന്റെയും പ്രൗഢിയുള്ള നെയ്കഞ്ഞി പാകം ചെയ്യുന്നത്.

300ഓളം പേര്‍ക്കാണ് ദിവസവും ഇവിടെ ക‍ഞ്ഞിവിതരണം ചെയ്യുന്നത്, . കൂടാതെ സമീപത്ത് തന്നെയുള്ള റെയില്‍വേ സ്റ്റേഷനിലെ ട്രെയിന്‍ യാത്രക്കാര്‍ക്കും കഞ്ഞി ഉള്‍പ്പടെയുള്ള നോമ്പ് തുറ വിഭവങ്ങളും ഇവിടെ നിന്നും വര്‍ഷങ്ങളായി നല്‍കി വരുന്നു. പ്രദേശത്തുള്ളവര്‍ മാത്രമല്ല സമീപ പ്രദേശങ്ങളിലുള്ളവരും ഹൈദ്രോസ് മസ്ജിദിലെ 70 വര്‍ഷത്തിലേറെ പെരുമയുള്ള റംസാന്‍ സ്പെഷ്യല്‍ നെയ്ക്കഞ്ഞിക്കായി ഇവിടെ എത്താറുണ്ട്.