LiveTV

Live

Kerala

വളാഞ്ചേരിയിലെ പോക്സോ കേസ്: കെ.ടി ജലീലിനെതിരായ ആരോപണം ഏറ്റെടുക്കാന്‍ യു.ഡി.എഫ് ധാരണ

സ്ത്രീപീഡനക്കേസിലെ പ്രതിയെ സഹായിച്ചെന്ന മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും സമരത്തിലാണ്

വളാഞ്ചേരിയിലെ പോക്സോ കേസ്: കെ.ടി ജലീലിനെതിരായ ആരോപണം ഏറ്റെടുക്കാന്‍ യു.ഡി.എഫ് ധാരണ

വളാഞ്ചേരിയിലെ പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണം ഏറ്റെടുക്കാന്‍ യു.ഡി.എഫില്‍ ധാരണ. ആരോപണം ഗുരുതരമാണെന്നും കൂടുതല്‍ വസ്തുതകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

സ്ത്രീപീഡനക്കേസിലെ പ്രതിയെ സഹായിച്ചെന്ന മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും സമരത്തിലാണ്. കഴിഞ്ഞ ദിവസം മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചും അവര്‍ നടത്തി. എന്നാല്‍ കോണ്‍ഗ്രസോ യു.ഡി.എഫോ സംസ്ഥാന തലത്തില്‍ വിഷയം ഏറ്റെടുത്തിരുന്നില്ല. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ വിഷയം വന്നില്ലെങ്കിലും നേതാക്കള്‍ തമ്മില്‍ ആശയവിനിമയം ഉണ്ടായതായാണ് സൂചന. ജലീലിനെതിരായ ആരോപണത്തെ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ് എന്ന് സൂചന നല്‍കുന്നതാണ് പ്രതിപക്ഷനേതാവിന്‍റെ വാക്കുകള്‍.

മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രതിപക്ഷനേതാക്കള്‍ ആരായുന്നുണ്ട്. കൂടുതല്‍ വ്യക്തത വരുന്ന മുറക്ക് രാജി ഉള്‍പ്പെടെ ആവശ്യപ്പെട്ട് രംഗത്തുവരാനാണ് നേതാക്കള്‍ ആലോചിക്കുന്നത്.