LiveTV

Live

Kerala

കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഒന്നാം പ്രതിയുടെ കാർ മാന്നാനത്ത് കണ്ടെന്ന് മൊഴി

ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന അജയകുമാറാണ് മൊഴി നൽകിയത്.

കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഒന്നാം പ്രതിയുടെ കാർ മാന്നാനത്ത് കണ്ടെന്ന് മൊഴി

കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഒന്നാം പ്രതി ഷാനു ചാക്കോ സഞ്ചരിച്ചിരുന്ന കാർ മാന്നാനം മേഖലയിൽ മൂന്ന് തവണ കണ്ടതായി പൊലീസുകാരന്റെ മൊഴി. ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന അജയകുമാറാണ് മൊഴി നൽകിയത്. ഷാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും അജയകുമാർ തിരിച്ചറിഞ്ഞു.

പ്രതികളിൽ നിന്ന് പണം കൈപ്പറ്റിയ കേസിൽ അറസ്റ്റിലായ അജയകുമാര്‍ വകുപ്പ് തല നടപടി ‌ നേരിട്ടിട്ടുണ്ട്. കെവിനും നീനവും വിവാഹ രജിസ്ട്രേഷന് വേണ്ടി സമീപിച്ച അഭിഭാഷക ജെസ്നയെയും നീനു താമസിച്ചിരുന്ന ഹോസ്റ്റൽ വാർഡന്റെ ഭാര്യ ബെറ്റി ബെന്നിയെയും ഇന്ന് വിസ്തരിച്ചു.