LiveTV

Live

Kerala

സ്ത്രീയുടെ ക്വട്ടേഷൻ; ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം 

നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ കുട്ടമശേരി സ്വദേശി ഫൈസലിനെയാണ് ഗുണ്ടാസംഘം മണിക്കുറുകളോളം തടഞ്ഞ് വച്ച് മർദിച്ചത്.

സ്ത്രീയുടെ ക്വട്ടേഷൻ; ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം 

യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മർദിച്ചതായി പരാതി. നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ കുട്ടമശേരി സ്വദേശി ഫൈസലിനെയാണ് ഗുണ്ടാസംഘം മണിക്കുറുകളോളം തടഞ്ഞ് വച്ച് മർദിച്ചത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്തു.

നെടുമ്പാശേരി വിമാനത്താവളത്തിൽ തന്നെ ടാക്സി ഡ്രൈവറായ വനിത യാണ് യുവാവിനെ മർദ്ദിക്കാന്‍ ക്വട്ടേഷൻ നൽകിയതായി പരാതിയിൽ പറയുന്നത്. വിമാനത്താവളത്തിൽ വെച്ചുണ്ടായ വാക്കുതർക്കം പറഞ്ഞ് തീർക്കാനെന്ന പേരിൽ ഫൈസലിനെ ഗുണ്ടാസംഘം ആലുവ കടുങ്ങല്ലൂർ റോഡിന് സമീപം വിളിച്ച് വരുത്തി. അപകടം മനസിലായ ഫൈസൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാറിന്റെ താക്കോൽ കൈക്കലാക്കി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ചു.

ഷൈലജ-വിശ്വനാഥൻ എന്നിവരാണ് ക്വട്ടേഷൻ നൽകിയതെന്നും സിജോ കോട്ടായിയും സംഘവുമാണ് മർദിച്ചതെന്നും ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇഷ്ടിക തുണിയിൽ ചുറ്റി മുഖത്തടിച്ചെന്നും പരാതി നൽകിയാൽ പുറത്ത് വിടുമെന്ന് പറഞ്ഞ് നഗ്ന ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്.